“ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി” യുവത്വം തിരിച്ചെടുക്കുന്നുോ?

ഗുജറാത്തിലേയും ഹിമാചലിലേയും തെരഞ്ഞെടുപ്പ് വിജയം ബി ജെ പി ക്ക് അവകാശപ്പെട്ടതാണ്.

അതില്‍ തര്‍ക്കമൊന്നുമില്ല. പാര്‍ലമെന്ററി വ്യവസ്ഥയിലൂടെ ജനങ്ങള്‍ നടത്തുന്ന തെരഞ്ഞെടുപ്പുകളെ അവമതിക്കാനും ഉദ്ദേശമില്ല.

‘കോണ്‍ഗ്രസ് മുക്ത ഭാരതം’ സ്വപ്‌നം കണ്ടുറങ്ങുന്ന സംഘപരിവാറുകാര്‍ക്ക് ആവേശത്തില്‍ മതി മറക്കാന്‍ ഇത് ധാരാളമാണ്. പക്ഷേ, ആ വിജയത്തെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കഴിഞ്ഞ മൂന്നുമൂന്നര വര്‍ഷത്തെ ഭരണത്തിന്റെ നേട്ടമായി വ്യാഖ്യാനിക്കുന്ന സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന വിലയിരുത്തല്‍ ആനമണ്ടത്തരമാണ് എന്ന് പറയാതെ വയ്യ.

ഹിമാചലിനെ തത്കാലത്തേക്ക് മാറ്റി നിറുത്താം.

ഗുജറാത്ത് എന്നത് രണ്ട് പതിറ്റാണ്ടിലേറെ തുടര്‍ച്ചയായി ബി ജെ പി ഭരിച്ച ഒരു സംസ്ഥാനമാണെന്നതോ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടേയും സ്വന്തം നാട് കൂടിയാണെന്നതോ അല്ല ശ്രദ്ധേയമായ വിഷയം. ബി ജെ പി യുടേയും ആര്‍ എസ് എസ് ന്റേയും വര്‍ഗീയ പ്രവര്‍ത്തനങ്ങളുടെ ഫാക്ടറികൂടിയാണ് ഗുജറാത്ത് എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. സാമൂഹ്യ സാമ്പത്തികാവസ്ഥയോട് ഇന്നു പടവെട്ടുന്ന ജനതയുടെ ഹൃദയത്തിലേക്ക് മത വിഭാഗീയത (ഹിന്ദു-മുസ്ലീം) കുത്തിക്കയറ്റി വര്‍ഗീയ കലാപങ്ങളുണ്ടാക്കിയാണ് ഗുജറാത്തില്‍ സംഘപരിവാര്‍ ഇക്കാലമത്രയും രാഷ്ട്രീയ വിജയം നേടിയെടുത്തിട്ടുള്ളത്.

ഇനി ഈ കൊട്ടിഘോഷിച്ച ‘ഗുജറാത്ത് മോഡല്‍…’ ഏറ്റവും അപകടകരമായ ഒരു സംഗതിയാണ് എന്ന് മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്, വികസന നേട്ടങ്ങളെന്ന പേരില്‍ കപടമായ ദൃശ്യങ്ങളും ചിത്രങ്ങളുമായി പ്രചരിപ്പിച്ച് ഒരു പുകമറ സൃഷ്ടിച്ചെടുത്ത് അതിനുള്ളിലൂടെ ഹൈന്ദവ വര്‍ഗീയതയ്ക്ക് വേരുറപ്പിച്ച് കൊടുക്കാനുള്ള ശ്രമമാണ് ബി ജെ പി ചെയ്തു പോന്നത്. ഈ പ്രചാരവേലയും പേക്കൂത്തിന്റേയും വ്യക്തിപൂജയുടേയും അകമ്പടിയോടെ 2014 പൊതു തെരഞ്ഞെടുപ്പിലും അതിന് മുമ്പും ശേഷവുമായി നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലും വിജയം നേടിയെടുത്തു.

എന്നാല്‍,

ഇക്കഴിഞ്ഞ മൂന്ന് മൂന്നര വര്‍ഷത്തില്‍, കാര്യക്ഷമമായ ഒരു മോഡല്‍ ഭരണവും കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, നോട്ടുനിരോധനവും ജി എസ് ടി യും അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തത്തിലേക്ക് തള്ളിവിടുകയും ചെയ്യുക മാത്രമാണ് ബി ജെ പി ചെയ്തത്. ഒപ്പം തന്നെ, ഇന്ത്യയിലെ സാമൂഹിക സാംസ്‌കാരിക മൂല്യബോധങ്ങളെ ഓരോന്നോരോന്നായി ഇല്ലാതാക്കുകയും ചെയ്തു. ഇന്ത്യ എന്ന ആശയത്തെ കേവല ഹിന്ദുത്വ ദേശീയവാദമാക്കി ചുരുക്കിക്കെട്ടി അക്രമത്തിന് തിരികൊളുത്തുകയും അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രസക്തിയേയും കൂടി ബി ജെ പി പ്രചാരവേലയ്ക്കുള്ള ഉപകരണം മാത്രമാക്കി മാറ്റി.

ഗുജറാത്ത് മോഡല്‍ എന്നതുകൊണ്ട് ബി ജെ പി ഉദ്ദേശിക്കുന്നത് തന്നെ, വര്‍ഗ്ഗീയമായി ഇന്ത്യയെ വിഘടിപ്പിക്കുകയും ന്യൂനപക്ഷ മതവിഭാഗങ്ങളെ (പ്രത്യേകിച്ച് മുസ്ലീംങ്ങളെ) അപ്രധാന്യരാക്കി ചിത്രീകരിച്ച്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലും ചരിത്രത്തിലുമുള്ള അവരുടെ സ്ഥാനം പോലും അപ്രസക്തമാക്കുക എന്നാണ്. വികസനം ഇപ്പറഞ്ഞ ഫാഷിസ്റ്റ് ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള മുഖംമൂടി മാത്രമാണ്. രാജ്യമൊട്ടാകെ പശു ഭീകരവാദികള്‍ അഴിഞ്ഞാടുമ്പോള്‍ മുസ്ലീങ്ങളേയും ദളിതരേയും തെരഞ്ഞുപിടിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമിച്ചപ്പോള്‍ എഴുത്തുകാരേയും മാധ്യമപ്രവര്‍ത്തകരേയും തെരുവില്‍ ശാരീരികമായി നേരിട്ടപ്പോഴും ശ്രീമാന്‍ നരേന്ദ്രമോഡി കണക്കുകൂട്ടി മൗനം ഭജിച്ച് പൊതുവേദികളില്‍ സ്ഥിരം ശൈലിയുള്ള വാചാടോപം നടത്തിക്കൊണ്ടിരുന്നു.

കോണ്‍ഗ്രസിനെ നേരിടാന്‍ സവര്‍ണ്ണ വിദ്യാസമ്പന്നരും മുഖ്യധാരാ മാധ്യമങ്ങളും ഗുജറാത്തില്‍ നിന്ന് കണ്ടെടുത്ത മിശ്ശിഹായാണല്ലോ നരേന്ദ്രമോഡി, പ്രജാപതി തെറ്റുകാരനാകുമ്പോഴും വാഴ്ത്തിപ്പാടാതിരിക്കാന്‍ തരമില്ലല്ലോ?

ഹിന്ദുത്വ സര്‍ക്കാരിന്റെ അധികാരവാഴ്ചക്കാലത്ത് ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും വിമര്‍ശവും ചര്‍ച്ചകളും കോണ്‍ഗ്രസിന്റെ അശക്തമായ പ്രതിപക്ഷ പ്രവര്‍ത്തനവും ഉപാധ്യക്ഷന്‍ രാഹുലിന്റെ നേതൃത്വഗുണങ്ങളുടെ അഭാവവും മാത്രമായി ഒതുങ്ങി. കോണ്‍ഗ്രസ് പലതരത്തില്‍ കച്ചകെട്ടി കളത്തിലിറങ്ങി. ബീഹാറില്‍ താത്കാലികമായി ഫലപ്രാപ്തി ഉണ്ടായെങ്കിലും നിതീഷ് കുമാര്‍ ആ സമവാക്യത്തെ നിഷ്പ്രഭമാക്കി കൂറുമാറി. പഞ്ചാബിലെ വിജയത്തിന്റെ മധുരത്തിനൊപ്പം യു പി കോണ്‍ഗ്രസിന് കയ്‌പേറിയ അദ്ധ്യായമായി മാറി.

ഗുജറാത്ത് എന്ന കോട്ടയിലേക്ക് പ്രവേശിക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ തന്ത്രമാണ് വേണ്ടത് എന്ന് മനസ്സിലാക്കി കോണ്‍ഗ്രസ് കൃത്യമായി കരുക്കള്‍ നീക്കി. ആര്‍ എസ് എസ് ഉയര്‍ത്തുന്ന മതവര്‍ഗ്ഗീയതയെ ചെറുത്ത് തോല്‍പ്പിക്കാന്‍ അസംതൃപ്തരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജാതി സംഘടനകളെ കൂടെ നിറുത്തി പുതിയ പ്രതിപക്ഷ രാഷ്ട്രീയ സമവാക്യം നിര്‍മ്മിച്ചെടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. പട്ടേല്‍ പ്രക്ഷോഭവും, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സമന്വയവും കോണ്‍ഗ്രസിന്റെ ഈ പദ്ധതിക്ക് കരുത്ത് പകര്‍ന്നു. സവര്‍ണ്ണ ബ്രാഹ്മണ ബോധത്തെ മുറുകെപ്പിടിച്ച് ദളിതരേയും ബഹുജനങ്ങളേയും രാഷ്ട്രീയ ഉപകരണങ്ങളാക്കി മുന്നേറുന്ന ബി ജെ പി യെ രാഷ്ട്രീയമായി ചെറുക്കാന്‍ ഈ സമവാക്യത്തിന് കഴിയും എന്നത് പട്ടേല്‍ സ്വാധീന മേഖലകളിലെ ബി ജെ പി യുടെ വോട്ടുശതമാനത്തിലെ കുറവും കോണ്‍ഗ്രസിന്റെ മുന്നേറ്റവും ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. ഈ വ്യത്യസ്ഥ ആശയങ്ങളെ ഒരു കുടക്കീഴിലെത്തിക്കാനുള്ള ശേഷി കോണ്‍ഗ്രസിന് മാത്രം സ്വന്തമാണെന്ന് അവകാശപ്പെടാവുന്ന ഒരു അവസരം കൂടിയായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പ്. ഇത്തരത്തിലുള്ള പ്രതിപക്ഷ ഐക്യവും പ്രാദേശീക വോട്ട് ക്രോഡീകരണവും മറ്റ് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടി പ്രാവര്‍ത്തികമാക്കിയാല്‍ ആര്‍ എസ് എസ് സ്വപ്‌നം കാണുന്ന ഫാസിസ്റ്റ് മോണോലിത്തിക് ഹിന്ദുത്വ രാഷ്ട്രം എന്ന ആശയം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയാവുന്നതേയുള്ളൂ.

ബി ജെ പി യുടെ 19 സീറ്റ് ഭൂരിപക്ഷത്തോടെ നേടിയ തെരഞ്ഞെടുപ്പ് വിജയത്തിലും തിളക്കം കോണ്‍ഗ്രസിന്റെ നേട്ടത്തിനുണ്ട് എന്നത് മനസ്സിലാക്കണമെങ്കില്‍ 2012 അസംബ്ലി തെരഞ്ഞെടുപ്പിലും 2014 ലെ പൊതു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേടിയ വോട്ട് ശതമാനവും ഈ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട നിലയും കണക്കാക്കിയാല്‍ മതി. ബി ജെ പി ക്ക് 2014 പൊതു തെരഞ്ഞെടുപ്പില്‍ ലഭിച്ച 60 ശതമാനം വോട്ട് 49 ശതമാനമായി ഈ അസംബ്ലി തെരഞ്ഞെടുപ്പില്‍ ചുരുങ്ങി. എന്നാല്‍ 2012 അസംബ്ലി തെരഞ്ഞെടുപ്പില്‍ ലഭിച്ച് 48 ശതമാനത്തില്‍ നിന്ന് മുകളിലാണ് ഇത്തവണ ലഭിച്ചത്. കോണ്‍ഗ്രസിനും ബി ജെ പി ക്കും ഇടയിലുള്ള അകലം 7 ശതമാനം മാത്രമാണ് ഇത്തവണ. അതേസമയം, 2007 ല്‍ കോണ്‍ഗ്രസിന് ലഭിച്ച 33 ശതമാനവും, 2012 ലെ 39 ശതമാനവും കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലെ 33 ശതമാനവും ഇത്തവണത്തെ 41 ശതമാനവും ചേര്‍ത്ത് വെക്കുമ്പോഴാണ് കോണ്‍ഗ്രസ് നേടിയ നേട്ടം മനസ്സിലാക്കാന്‍ കഴിയുക. 2012 ലെ 61 സീറ്റ് എന്ന നിലയില്‍ നിന്ന് 80 സീറ്റ് എന്ന നിലയിലേക്ക് വളരാന്‍ കോണ്‍ഗ്രസിനായി എന്നത് പ്രതിപക്ഷ ശക്തി എടുത്ത് കാണിക്കാന്‍ കഴിയുന്ന ഒന്നാണ്. എന്‍ സി പി യും ബി എസ് പി യും പ്രതിപക്ഷത്തെ ഏതെങ്കിലും മേഖലകളില്‍ ദുര്‍ബലമാക്കുന്നതിലോ ബി ജെ പി യുടെ വിജയത്തിന് ശക്തി പകരുകയോ ചെയ്‌തോ എന്ന് പരിശോധിക്കേണ്ടതാണ്.

വോട്ടിംഗ് മെഷീനിനെ പഴി പറഞ്ഞ കോണ്‍ഗ്രസിനേയും ഹര്‍ദിക് പട്ടേലിനേയും വിമര്‍ശിക്കാനുള്ള അവസരമാണ് ബി ജെ പി ക്ക് കൈവന്നിരിക്കുന്നത്. എന്നാല്‍ ചോദ്യം മറ്റൊന്നാണ്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കൂ. ശ്രീമാന്‍ മോഡി പ്രഖ്യാപനങ്ങളും പദ്ധതി ഉദ്ഘാടനവും നടത്തുന്നതുവരെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്ന കമ്മീഷന്റെ തീരുമാനത്തെ എങ്ങനെ ന്യായീകരിക്കും? അതുപോലെ അഭിമുഖം കൊടുത്തതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചതിനെ എങ്ങനെ ന്യായീകരിക്കും. ഒടുവില്‍ മോഡിയും ചട്ടലംഘനം നടത്തി എന്ന സാഹചര്യത്തില്‍ രാഹുലിനയച്ച നോട്ടീസ് പിന്‍വലിച്ചതിനെ എങ്ങനെ ന്യായീകരിക്കും? ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ നോക്കുകുത്തികളാക്കി അധികാരം പ്രയോഗിക്കുന്ന ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചില്ലെന്ന് കണക്കാക്കാന്‍ പ്രയാസമാണ്. എങ്കിലും ആ വാദത്തെ തത്കാലം തള്ളിക്കളയാവുന്നതാണ്.

mevani'

ഏറ്റവും ശ്രദ്ധേയമായ മറ്റൊന്ന്, ബി ജെ പി ക്ക് ഗുജറാത്ത് ഒരു വര്‍ഗീയ പരീക്ഷണശാലയായി നിലനിറുത്താന്‍ ഇനി കഴിയില്ല എന്ന വസ്തുതയാണ്. 19 സീറ്റിന്റെ മാത്രം മേല്‍ക്കൈയ്യോടെ അധികാരം നേടിയെടുത്ത് പാര്‍ട്ടിക്ക് പ്രതിപക്ഷ സ്വരത്തെ അവഗണിക്കാതെ മുന്നോട്ടു പോകാനാകില്ല. ദളിത്, ബഹുജന, പട്ടേല്‍ പിന്തുണയോടെ അധികാരത്തിരിക്കുന്ന കോണ്‍ഗ്രസിന് അസംബ്ലിയില്‍ ശക്തമായ പ്രതിപക്ഷ സ്വരമാകാനും ശ്രമിക്കാം, ഒപ്പം തന്നെ ജിഗ്നേഷ് മേവാനിയെപ്പോലെയുള്ള സാമൂഹിക പ്രവര്‍ത്തകര്‍ അസംബ്ലിയില്‍ ഉറച്ച സ്വരമായി മാറുമെന്നതില്‍ തെല്ലും സംശയമില്ല.

കോണ്‍ഗ്രസിന്റെ ഈ നേട്ടത്തില്‍ രാഹുല്‍ ഗാന്ധിക്കാണ് അഭിമാനിക്കാനുള്ള വകയില്‍ ഏറെയും. ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ വ്യക്തിഹത്യയും പരിഹാസവുമായി തനിക്കെതിരെ നീങ്ങിയ ബി ജെ പി നേതാക്കള്‍ക്കും സൈബര്‍ പോരാളികള്‍ക്കും രാഹുല്‍ എന്ന വ്യക്തി നല്‍കിയ ശക്തമായ പ്രഹരമാണ് കഴിഞ്ഞ ഏതാനും മാസങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം. തന്റെ ന്യൂനതകളെ കൃത്യമായി അളന്ന് മനസ്സിലാക്കി രാഷ്ട്രീയത്തില്‍ തികഞ്ഞ പക്വവും കൃത്യതയുള്ളതമായ പ്രകടനമായിരുന്നു രാഹുലിന്റേത് എന്ന് ബി ജെ പി ക്യാംപുകള്‍ പോലും ഇതിനകം വിലയിരുത്തിയിട്ടുണ്ടാകും. വിമര്‍ശനങ്ങളെ ക്ഷമയോടെ നേരിട്ട് സൗമ്യഭാവത്തോടെയും തികഞ്ഞ രാഷ്ട്രീയ മാന്യതയോടെയും പ്രതികരിക്കുന്ന വ്യക്തിയാണോ അതോ വര്‍ഗീയപ്രസംഗവും വ്യക്തിഹത്യയും ജനതയോട് നീതികേടും കാട്ടിയ വ്യക്തിയാണോ ഇന്ത്യയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരമെഴുതാന്‍ ഇന്ത്യന്‍ ഇലക്ടറേറ്റിന് വരുന്ന മാസങ്ങള്‍കൊണ്ട് തയ്യാറാകാം.

കോണ്‍ഗ്രസ് ഇക്കാലയളവില്‍ തയ്യാറാക്കിയ തന്ത്രത്തിലെ സുപ്രധാനമായ ഒന്ന് സര്‍ക്കാര്‍ വിമര്‍ശനത്തിലും രാജ്യത്തെ സാമൂഹികാവസ്ഥയുമായ ബന്ധപ്പെട്ട ചര്‍ച്ചകളിലും മാത്രമായി ഒതുങ്ങി നിന്നതാണ്. ഇന്ത്യയെ ഭിന്നിപ്പിക്കാവുന്ന തരത്തില്‍ സംഘടനാ ശേഷി ഒരുക്കിയെടുത്ത ആര്‍ എസ് എസ് നും ബി ജെ പിക്കും കൈയ്യിലിട്ട് കളിക്കാവുന്ന തരത്തിലുള്ള അബദ്ധങ്ങളിലൊന്നും കോണ്‍ഗ്രസ് തലവയ്ച് കൊടുത്തില്ല. രാഷ്ട്രീയ ശരി തെറ്റുകളിലൂടെ വിലയിരുത്തുമ്പോള്‍ പലയിടങ്ങളിലും കോണ്‍ഗ്രസിന് ക്രിയാത്മകമാകാമായിരുന്നു എന്ന് തോന്നുന്ന സംഗതികളില്‍ പലതും കോണ്‍ഗ്രസ് അവഗണിച്ചു. പലതും കോണ്‍ഗ്രസ് വോട്ടുബാങ്കുകളെ ചിന്നഭിന്നമാക്കാനായി ബി ജെ പി തയ്യാറാക്കിയ സ്‌ക്രിപ്റ്റിന്റെ ഭാഗങ്ങളാണ് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു, ഉദാ. പത്മാവതി വിവാദം. കൂട്ടത്തില്‍, സാധാരണക്കാരുടേയും കര്‍ഷകരുടേയും തൊഴിലാളികളുടേയും സ്വരങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു എന്നത് കോണ്‍ഗ്രസിന്റെ പ്ലസ് പോയിന്റാണ്. കോണ്‍ഗ്രസിനും ബി ജെ പി ക്കുമിടയില്‍ നിര്‍വ്വചിക്കാവുന്ന വ്യത്യാസമുണ്ട്. മതേതര-സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്ക് ശക്തി പകരുന്ന സമീപനങ്ങളാണ് കോണ്‍ഗ്രസിനുള്ളത് എന്നത് ഇന്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ വ്യക്തമാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു.

ഗുജറാത്തില്‍ വിയര്‍പ്പൊഴുക്കിയ ബി ജെ പി വരാനിരിക്കുന്ന ദിവസങ്ങളില്‍ അഗ്നിപരീക്ഷ നേരിടുമെന്നുറപ്പാണ്. പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും യോഗിയും പാര്‍ട്ടി അധ്യക്ഷനും മാസങ്ങള്‍കൊണ്ട് മാസങ്ങളുടെ അദ്ധ്വാനം കൊണ്ട് നേടിയെടുത്ത് വിജയത്തിന് മാറ്റ് കുറവാണ്. വികസന നേട്ടങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ നേരിട്ടപ്പോള്‍ പ്രയോഗിച്ച മോഡിജിയും ഷാജിയും മറ്റ് നേതാക്കന്മാരും നല്‍കിയ വ്യാഖ്യാനങ്ങള്‍ തിരിച്ചാക്രമിക്കുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. നീചജാതി, മന്ദിര്‍-മസ്ജിദ്, പാക്കിസ്ഥാന്‍ ഗൂഢാലോചന തുടങ്ങി മുന്‍ പ്രധാനമന്ത്രിക്കെതിരെയും സൈനികമേധാവിക്കെതിരെയും നയതന്ത്രജ്ഞര്‍ക്കെതിരെയും നടത്തിയ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് വിജയത്തോടെ ഇല്ലാതാകുന്നില്ല. മറുവശത്ത്, കോണ്‍ഗ്രസ് ശക്തിയാര്‍ജിക്കുകയും പ്രതിപക്ഷ ഐക്യം രൂപപ്പെടുകയും ചെയ്യുന്നു.

‘ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി’ യുവത്വം തിരിച്ചെടുക്കുമ്പോള്‍ വാഗ്ദാനം നല്‍കിയ ‘അച്ചാ ദിന്‍’ വോട്ടര്‍മാര്‍ക്ക് സമ്മാനിക്കുക എന്ന ഭാരിച്ച ചുമതല നിറവേറ്റാന്‍ കഴിയാതെ ബി ജെ പി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ബി ജെ പി യിടെ തലമൂത്ത മോഡി-ഷാ കൂട്ടുകെട്ടിനെ പിന്തുണയ്ക്കാത്തവര്‍ പലരും തുറന്ന അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുന്ന എന്നതും ബി ജെ പി യെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ക്ഷീണിപ്പിക്കുന്ന ഘടകങ്ങളാണ്.

രാമക്ഷേത്രം ആര്‍ എസ് എസിന്റെ ആവനാഴിയിലെ സുപ്രധാനമായ അമ്പാണ്. രാമക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്താന്‍ പരിവാറിന് ഏറെ സമയം വേണ്ട, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളേയും ജനവികാരത്തേയും അട്ടിമറിക്കാന്‍ ശേഷിയുള്ളതാണ് മന്ദിര്‍-മസ്ജിദ് സംവാദം. അതിന് മുമ്പായി കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ചെയ്യാനായി നിരവധി കാര്യങ്ങളുണ്ട്. ഏറ്റവും ചുരുങ്ങിയത് ഏതാനും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയമാണ്. ഒപ്പം, വ്യത്യാസങ്ങള്‍ മറന്ന് മുഖ്യ ശത്രുവിനെ നേരിടാനുള്ള ഐക്യത്തിനുള്ള പദ്ധതികള്‍ എത്രയും പെട്ടന്ന് തയ്യാറാക്കുകയും പ്രാദേശികമായ വിഷയങ്ങളിലേക്ക് ശ്രദ്ധയൂന്നി ചര്‍ച്ചകള്‍ തുടരുകയുമാണ് ചെയ്യേണ്ടത്.

“കാവേരി നമ്മതു, ന്യായ ബേക്കു..”: ഈ ബന്ദും മുദ്രാവാക്യങ്ങളും കാവേരി പ്രശ്നം പരിഹരിക്കില്ല

Murali Margassery
തമിഴ്നാടിന് കാവേരി നദിയില്‍ നിന്ന് 15,000 ഘന അടി വെള്ളം വിട്ടുനല്‍കാനാവശ്യപ്പെട്ട് സുപ്രീംകോടതി നടത്തിയ വിധിപ്രഖ്യാപനത്തിനെതിരെ BJP, JD (S) എന്നീ പാര്‍ട്ടികളും കര്‍ണ്ണാടകാനുകൂല സംഘടനകളും നടത്തുന്ന ബന്ദില്‍ ബാംഗ്ലൂര്‍ എറെക്കുറെ നിശ്ചലമായിരിക്കുന്നു. സ്കൂള്‍ക്കുട്ടികളും വിവിധ യൂണിയനുകളും “കാവേരി നമ്മതു, ന്യായ ബേക്കു..” എന്ന് മുദ്രാവാക്യം മുഴക്കിയും ജാഥ നടത്തുന്നുണ്ട്.
ഒരു നൂറ്റാണ്ടിന്റെ കാലപ്പഴക്കമുണ്ട് ഈ തര്‍ക്കത്തിന്, ഇപ്പോള്‍ മുഴക്കുന്ന മുദ്രാവാക്യങ്ങള്‍ക്കും നടത്തിവരുന്ന ബന്ദിനുമൊന്നും ഈ പ്രശ്നം എളുപ്പം പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല എന്നതാണ് സത്യം. ഒരു നൂറ്റാണ്ടിന് മുമ്പുണ്ടാക്കിയ ഉടമ്പടിപ്രകാരവും തര്‍ക്കം പരിഹരിക്കാനായി ഏര്‍പ്പെടുത്തിയ ട്രൈബ്യൂണലിന്റെ വിധിപ്രകാരവും കാവേരി ജലത്തിന്റെ ഏറിയപങ്കും ഉപയോഗപ്പെടുത്താന്‍ തമിഴ്നാടിനും, പുതുച്ചേരിക്കും സാധിക്കുന്നു. തമിഴ്നാടിന് ഏകദേശം 419 ടി എം സി അടിയും, കര്‍ണ്ണാടകത്തിന് 270 ടി എം സി അടിയും, കേരളത്തിന് 30 ടി എ സി അടിയുമാണ് അര്‍ഹമായത്. മണ്‍സൂണ്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും തുടര്‍ന്ന് നദിയിലെ ജലലഭ്യതയില്‍ കുറവ് അനുഭവപ്പെടുകയും ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവ ഉള്‍പ്പെടുന്ന തെക്കന്‍ കര്‍ണ്ണാടകയുടെ ജലത്തിന്റെ ആവശ്യം വര്‍ദ്ധിക്കുകയും തമിഴ്നാടിന് സാമ്പ (ഓഗസ്റ്റ് – നവംബര്‍) കൃഷി സീസണിന് ജലം നല്‍കാനാകാത്ത സാഹചര്യത്തില്‍ കര്‍ണ്ണാടക ചെന്നെത്തുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
2018 ലെ അസംബ്ലി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് BJP യും JD(U) വും ഇപ്പോഴത്തെ Congress സര്‍ക്കാരിനെതിരെ രാഷ്ട്രീയ കോലോഹലങ്ങള്‍ നടത്തുന്നത് എന്ന് പ്രാഥമികമായി വിലയിരുത്താം – നിലവിലെ കോണ്‍ഗ്രസ് സിദ്ധരാമയ്യ സര്‍ക്കാരിനെ താഴെയിറക്കാനും അതിന് ശേഷിയുണ്ട്. 2012 ല്‍ ഈ വിഷയത്തില്‍ പ്രതിഷേധിച്ച സിദ്ധരാമയ്യക്ക് ഇന്ന് അധികാരത്തിലിരിക്കുമ്പോള്‍ വരുന്ന സുപ്രീംകോടതി വിധിയെ മാനിക്കാതെ തരമില്ല. കാവേരി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തെത്തുടര്‍ന്ന് മുമ്പ് മുഖ്യമന്ത്രിയായിരുന്ന എസ്. ബംഗാരപ്പ രാജിവെയ്ക്കുക പോലും ചെയ്തിട്ടുണ്ട്.
അതേസമയം തമിഴ്നാടിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഉടമ്പടിയെച്ചൊല്ലി തുടര്‍ന്നും സുപ്രീംകോടതിയെ സമീപിക്കാനും ട്രൈബ്യൂണല്‍ വിധിപ്രകാരം എക്കാലവും ജലം അനുവദിച്ചുകിട്ടാനും സാധ്യമല്ല – കാരണം ഇരു സംസ്ഥാനങ്ങളുടേയും എല്ലാ ആവശ്യങ്ങളും നിവൃത്തിക്കാനുള്ള വെള്ളം മണ്‍സൂണ്‍ പരാജയപ്പെടുന്ന ഇക്കാലത്ത് കാവേരിയിലൊഴുകിയെത്തുന്നില്ല. കുഡഗു പ്രദേശത്തുനിന്നാണ് കാവേരി എഴുപത് ശതമാനവും ജലം ശേഖരിക്കുന്നത് – ഇതിന്റെ ഒരു സ്രോതസ്സ് വയനാട്ടിലൂടെ ഒഴുകുന്ന കബനി നദിയാണ്, മണ്ഡ്യ എന്നൊരു വരണ്ട പ്രദേശത്തെ കാര്‍ഷികയോഗ്യമാക്കിയത് കവേരിയില്‍ നിര്‍മ്മിച്ച കൃഷ്ണരാജസാഗര്‍ അണക്കെട്ടു മൂലമാണ്. കാവേരി വെള്ളം കനാല്‍ മുഖേന ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ കര്‍ണ്ണാടകത്തിലെ ജില്ലകളായ മൈസൂരും മണ്ഡ്യയും തമ്മില്‍ തര്‍ക്കമുണ്ട് എന്നതാണ് മറ്റൊരു വസ്തുത.  കാര്‍ഷികയോഗ്യമല്ലാത്ത മണ്ഡ്യയിലെ ഏതാനും പ്രദേശത്തെ ആളുകളാണ് ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും കുടിയേറിയ ആളുകളില്‍ ഒരു വിഭാഗം. ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത് മണ്ഡ്യയിലാണെന്നും നോക്കിക്കാണണം
ഈ വിഷയത്തെ മറ്റൊരു തലത്തിലൂടെ വിലയിരുത്താന്‍ ശ്രമിച്ചത് പരിസ്ഥിതിവാദിയും സി എസ് ഇ (Centre for Science and Environment) ഡയറക്ടര്‍ ജനറലുമായ സുനിതാ നരൈനാണ് (വായിക്കാം: http://www.cseindia.org/node/6499). “കുഡഗിലെ കാപ്പിത്തോട്ടങ്ങളും മറ്റ് കൃഷികളുമാണ് നിലവില്‍ കാവേരിയിലേക്ക് ജലമൊഴുക്കുന്ന മുഖ്യസ്രോതസ്സ്. അവയുടെ സംരക്ഷണവും നിലനില്‍പ്പും മാത്രമാണ് കാവേരിയെ ജലസമ്പുഷ്ടമാക്കാന്‍ സഹായച്ചിരുന്നത് – അവയിലുണ്ടാക്കുന്ന മാറ്റം കാവേരിയിലെ ജലലഭ്യതയേയും പ്രതികൂലമായി ബാധിക്കുന്നു.” ഇന്ന് മുറവിളി കൂട്ടുന്നവരും വന്‍കിട കര്‍ഷകരും രാഷ്ട്രീയക്കാരും അവരുടെ അശാസ്ത്രീയവും ബുദ്ധിശൂന്യവുമായ പരിസ്ഥിതി ഇടപെടലുകളുമാണ് ജലസമരത്തെ രൂക്ഷമാക്കുന്നത്. എല്ലാവരും തലയിലേറ്റി നടക്കുന്ന വികസനത്തിന്റെ പേരില്‍ നടപ്പാക്കിയ കൃഷിനിലവും കുന്നുകളും നികത്തലുമാണ് സംസ്ഥാനത്ത് ഇത്രത്തോളം പ്രതിസന്ധി സൃഷ്ടിക്കപ്പെടാനുള്ള പ്രധാന കാരണം. ബാംഗ്ലൂര്‍ നഗരത്തില്‍ മാത്രം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്. 1976 ല്‍ 75 ശതമാനമായിരുന്ന നഗരത്തിന്റെ സസ്യസമൃദ്ധി ഇപ്പോള്‍ 23 ശതമാനമാണെന്നും 2020 ല്‍ ബാഗ്ലൂര്‍ വാസയോഗ്യമല്ലാതാകുമെന്നാണ് ഏറ്റവുമൊടുവല്‍ പുറത്തുവന്ന IISc. ഗവേഷണ കണ്ടെത്തല്‍ പറയുന്നു. ഇപ്പോള്‍ കാണുന്ന ഈ കര്‍ണ്ണാടകാനുകൂലികളൊക്കെ കാവേരിനദിയുടെ സംരക്ഷണത്തിന് എത്രത്തോളം വാതോരാതെ സംസാരിക്കും? ഇതെല്ലാം മനസ്ലിലാക്കി
കന്നട-തമിഴ് വികാരത്തെ തത്കാലത്തേക്ക് മാറ്റിനിറുത്തി, രാഷ്ട്രീയ താത്പര്യങ്ങളെ മാറ്റിവെച്ച് ഇരു സംസ്ഥാനങ്ങളിലേയും കര്‍ഷകരെ ഉള്‍പ്പെടുത്തി ഒരു പുതിയ സംഘം രൂപീകരിക്കുകയും ജലലഭ്യതയും വിതരണവും അതില്‍ ചര്‍ച്ചചെയ്ത് കാലാനുസൃതമായ തീരുമാനം കൈക്കൊള്ളുകയും കൂട്ടത്തില്‍ കാവേരി റിവര്‍ ബേസിനുകളില്‍ ജലം ആഗീകരണം ചെയ്യുന്ന കൃഷിരീതികളെ പ്രോത്സാഹനം ചെയ്യുകയുമാണ് ശാസ്വതമായ പരിഹാരത്തിനായി വേണ്ടത്.

Superstar worship

A gradual evolve of a person with his thoughts, ideas and perceptive towards the world should be considered

People can be a little broader minded. The racial quotes which Gandhi was made (referring to the collected works of Mahatma Gandhi – only if right) during his early years of work in ‘colonial’ Africa that too he wasn’t grown into a complete man of ‘Non-violence, anti-apartheid and anti-British’. Gandhi he himself did not denied the initial colonial influence on his thoughts. After some extent I found all this spread of his quotes are above criticism also matches to any sort of propaganda.

“A gradual evolve of a person with his thoughts, ideas and perceptive towards the world should be considered, while creating an image or even project to a figure based on identity – as we all know while referring to the history ‘nobody was born into savior or dictator’ OR even ‘doctor or saint’. I certainly not ready to accept that Nelson Mandela and Martin Luther King were completely wrong while judging Gandhi and inherit his way of protest into freedom fight and racial struggle. Nelson Mandela once said “Gandhi was reacting not to African ‘Natives’ in general, but to ‘criminalised Natives’ ” He added this as well Gandhi should be judged “in the context of the time and circumstance.” http://atlantablackstar.com/2015/03/31/not-all-peaceful-13-racist-quotes-gandhi-said-about-black-people/

Book reference: http://www.mkgandhi.org/ebks/satyagraha_in_south_africa.pdf

My Choice: Top most senseless as like any other stuff of the domain

‘Man and woman or any sequence of gender lives together – loves and cares each other’
Not always because of any institution tied knot onto their neck, but an emotional bond carries each other till the time being together.  Any sort of deceive could be unbearable for those if they truly shares a heart.
Deepika Padukone’s #MyChoice (Bollywood’s another ‘Holy shit’ for women empowerment) is senseless as like any other stuff of the domain.
Wish put a full stop here by quoting Sonakshi Sinha
“Having sex outside marriage is not empowerment.” She added, “It’s about employment and strength – reach out to people who actually need it, like the deep ends of this country”

Babari Masjid demolition: SC issued notices to BJP leaders and Ministers, who were discharged by Allahabad High Court

Babari Masjid demolition was an organized action switched on by Hindu fundamentalists aimed to cater hatred against Muslim minority also to grab electoral gain. So the responsibility of that particular incident (and subsequent riots took place across the county, which led loss of so many lives and victimization) should be given to everyone who even made a word contribution to the chauvinistic behavior and triggered communal polarization before and after the Masjid demolition.

The decision of SC looking for conspiracy behind of the demolition and issue of notice to the BJP leaders including LK Advani and ministerial members of ruling government is appropriate in fact and very much satisfactory.

The Hindu report on 1st April 2015:

“The Central Bureau of Investigation that investigated the case had accused them all, but a trial court discharged them in a decision upheld by the Allahabad High Court in 2010.

The apex court intervention following a petition by Haji Mahboob Ahmad, a petitioner in the mosque demolition case, could revive the latent but inconclusive questions about the role of the senior leaders of the ruling party in the demolition that triggered violence across the country and polarised it.

A Bench led by Chief Justice H.L. Dattu issued notice to BJP veterans Mr. Advani, Murli Manohar Joshi, Union Minister Uma Bharti and Himachal Pradesh Governor Kalyan Singh.

The Supreme Court also asked the CBI to explain why it unduly delayed the appeal against the HC order.

The agency has been given four weeks to file its reply.

Mr. Ahmad’s petition contends that the trial court bifurcated the actual demolition and instigation into separate cases.“

[Story link: http://www.thehindu.com/news/national/babri-case-sc-issues-notices-to-bjp-leaders/article7052514.ece?homepage=true%5D

The case timeline

    • ›1949: Idols of Ram Lalla are placed surreptitiously under the central dome.
    • › 1950: Gopal Simla Visharad files first suit in Faizabad civil court for rights to perform pooja to Ram Lalla.
    • › 1950: Paramahansa Ramachandra Das files a suit for continuation of pooja and keeping idols in the structure.
    • › 1959: Nirmohi Akhara files third suit, seeking direction to hand over charge of the disputed site. U.P. Sunni Central Wakf Board files fourth suit in 1961 for declaration and possession and fifth in 1989 in the name of Ram Lalla Virajman for declaration and possession.
    • › 1986: District judge orders locks be removed. Site opened for Hindu worshippers.
    • › 1989: The four suits pending were transferred to the High Court.
    • › 1991: U.P. govt. acquires land around the structure for convenience of devotees who attend Ram Lalla darshan.
    • › 1992: The mosque is completely demolished by kar sevaks on December 6, resulting in widespread communal riots.
    • › 1993: Govt. takes over 67 acres of land around the area, seeks SC’s opinion on whether there existed a Hindu place of worship before the structure was built.
    • › 1994: Case goes back to Lucknow Bench of HC, suits heard again from 1996.
    • › 2002: High Court orders a survey by the Archaeological Survey of India to find out whether a temple existed below the mosque or not.
    • › 2010: Court awards two-thirds of Ayodhya site to Hindu parties, one-third to Waqf Board.

Murali Margassery

muralimargassery@hotmail.com

പെണ്‍ ലൈംഗികാവയവഛേദനം (ഫീമെയില്‍ ജെനറ്റല്‍ മ്യൂറ്റലേഷന്‍): “അവരൊന്നും ബാക്കി വച്ചില്ല…”

ഫെബ്രുവരി 6, ആഫ്രിക്കയുടെ  വേദനകളെ പാട്ടുകളാക്കി ലോകത്തിനുമുന്നില്‍ പാടിത്തകര്‍ത്ത ‘ബോബ്‌ മാര്‍ലി’ യുടെ പിറന്നാള്‍ ദിനമായാണ് നമ്മള്‍ അറിയുന്നത്. എന്നാല്‍ ആഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടക്കുന്ന അനാചാരങ്ങള്‍ക്കെതിരെ വെളിച്ചം വീശാന്‍ ‘പെണ്‍ലൈംഗികാവയവഛേദന’ വിരുദ്ധ ദിനമായി കൂടി ഫെബ്രുവരി 6 ആചരിക്കപ്പെടുന്നു എന്ന് എത്ര പേര്‍ക്കറിയാം?

__________________________________________________________________________________

മുരളി മാര്‍ഗശ്ശേരി

ഇംഗ്ലീഷില്‍ ഫീമെയില്‍ ജെനറ്റല്‍ മ്യൂറ്റലേഷന്‍ അഥവാ സര്‍കംസിഷന്‍ (FMG/C) എന്ന്‌ വിളിക്കുന്ന പെണ്‍ ലൈംഗികാവയവഛേദനം ആചാരത്തിന്റെ ഭാഗമാക്കി കെനിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നൂറ്റാണ്ടുകളായി  നടത്തി വരുന്നു എന്നത് ഭാരതീയരായ നമുക്ക് ചിലപ്പോള്‍ പുതിയ അറിവായിരിക്കാം .എന്നാല്‍ അതിക്രൂരമായ ഈ ആചാരം ആഫ്രിക്കയുടെ കറുത്ത സംസ്കാരത്തിലെ ഒരു പ്രധാന ഏടായി ഇന്നും കൊണ്ടാടിപ്പോരുന്നു എന്നത് പരമാര്‍ത്ഥമാണ്.

മൂന്നാംലോക രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രശസ്‌ത ജമൈക്കന്‍ പാട്ടുകാരനും ഉസൈന്‍ ബോള്‍ട്ടിന്റെ രാജ്യക്കാരനുമായ ‘ബോബ്‌ മാര്‍ലി’യുടെ ‘No women,No cry’ എന്ന സംഗീതം വിശ്വപ്രസിദ്ധമാണ്‌. ഫെബ്രുവരി 6,ആഫ്രിക്കയുടെ  വേദനകളെ പാട്ടുകളാക്കി ലോകത്തിനുമുന്നില്‍ പാടിത്തകര്‍ത്ത ‘ബോബ്‌ മാര്‍ലി’ യുടെ പിറന്നാള്‍ ദിനമായാണ് നമ്മള്‍ അറിയുന്നത്. എന്നാല്‍ ആഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടക്കുന്ന അനാചാരങ്ങള്‍ക്കെതിരെ വെളിച്ചം വീശാന്‍ ‘പെണ്‍ലൈംഗികാവയവഛേദന’ വിരുദ്ധ ദിനമായി കൂടി ഫെബ്രുവരി 6 ആചരിക്കപ്പെടുന്നു എന്ന് എത്ര പേര്‍ക്കറിയാം?

ഫിന്‍ലാന്റ്‌ സ്വദേശിനിയും പ്രശസ്‌ത ഫോട്ടോ ജേര്‍ണലിസ്‌റ്റുമായ മീരി കൗടാനിയേമി (Meeri Koutaniem-i) ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കെനിയയിലെ മാസായ്‌ എന്ന ആദിവാസി ഗോത്ര വിഭാഗത്തില്‍ അംഗഛേദനക്ക്‌ വിധേയരാക്കപ്പെട്ട ഇരട്ട സഹോദരിമാരെ സന്ദര്‍ശിച്ച്‌ നടത്തിയ ഒരഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്‌:

“ആ ദിവസം, ഒരു സ്ത്രീ പെണ്‍കുട്ടിയുടെ കുടിലിലേയ്ക്ക് നടക്കുന്നത് ഞാന്‍ കണ്ടു. കയ്യില്‍ ഒരു റേസര്‍ ബ്ലേഡ് ഉണ്ടായിരുന്നു. ആ പെണ്‍കുട്ടിയുടെ കാലുകള്‍ക്കിടയില്‍ അവര്‍ ബ്ലേഡ് കൊണ്ടുചെന്നു. മുറിയിലെങ്ങും കട്ട പിടിച്ച ഇരുട്ടായിരുന്നു. ഒരു കുഞ്ഞിന്റെ കയ്യില്‍ പിടിച്ച ടോര്‍ച്ചില്‍ നിന്നും പുറത്തേയ്ക്ക് പ്രകാശിക്കുന്ന ഇത്തിരിവെട്ടം മാത്രം. ആ സ്ത്രീയുടെ കയ്യിലേയ്ക്ക് ചോര ചീറ്റിത്തെറിക്കുന്നത് കണ്ടു.അത് തറയിലാകെ പടര്‍ന്നു.ഒപ്പം ഉയര്‍ന്ന പെണ്‍കുട്ടിയുടെ നിലവിളിയില്‍ ലോകം കിടുങ്ങിപ്പോയതായി തോന്നി. അവളുടെ ജനനേന്ദ്രിയം തിരിച്ചറിയാനാവാത്ത വിധം നശിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു .അവര്‍ ഒന്നും ബാക്കി വച്ചില്ല…”

fgmഇതിനെതിരെയുള്ള പ്രചാരണവും ഓരോ വര്‍ഷവും ഐക്യരാഷ്ട്ര സമിതിയുടെ വിവിധ വിഭാഗങ്ങളിലൂടെ ശക്തമായി മുന്നേറുന്നുണ്ട്.പെണ്‍കുട്ടികളെ അപകടകരമായി ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്ന്‌ മോചിപ്പിക്കാനുള്ള ശ്രമവും നടത്തിവരുന്നു എന്ന്‌ യു. എന്‍ അവകാശപ്പെടുന്നു. ആഫ്രിക്കയിലെ 29 രാജ്യങ്ങളിലായി ഇതിനകം തന്നെ ഏകദേശം 125 ദശലക്ഷം പെണ്‍കുട്ടികളും സ്‌ത്രീകളും ഈ അനാചാരത്തിന്‌ ഇരയാക്കപ്പെട്ടിരിക്കുന്നു എന്നതാണ്‌ ഐക്യരാഷ്ട്ര സംഘടന പുറത്തുവിടുന്ന കണക്കുകള്‍. ഇത്തരത്തിലെ ഓരോ ഇരയാക്കപ്പെടലിനേയും വിവാഹത്തിന്‌ തയ്യാറാക്കുന്നു എന്നു പറഞ്ഞാണ്‌ ഗോത്രവിഭാഗങ്ങള്‍ ന്യായീകരിക്കുന്നത്‌. പെണ്‍കുട്ടിയുടെ കരച്ചില്‍ ബലഹീനതയും എതിര്‍പ്പ്‌ നിഷേധവുമായി ആദിവാസി വിഭാഗങ്ങള്‍ കരുതിപ്പോരുന്നു എന്നുകൂടി കേട്ടാല്‍ ഗോത്രത്തിലെ മാനുഷികമൂല്യങ്ങളെക്കുറിച്ച്‌ ഒട്ടൊരു ധാരണ ഏവര്‍ക്കും ലഭിക്കും. ”തങ്ങളുടെ ഗോത്രത്തിന്റെ ആചാരങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടി പോരാടും” എന്ന പിതാവിന്റെ വാക്കുകളും നിഷേധിക്കപ്പെട്ട പെണ്‍കുട്ടികളുടെ മാനസികാവസ്ഥയും ഉദ്ധരിച്ചാണ്‌ മീരി കൗടാനിയേമി അഭിമുഖ സംഭാഷണം അവസാനിപ്പിക്കുന്നത്‌.

ഐക്യരാഷ്ട്ര സമിതി മനുഷ്യാവകാശലംഘനമായി കണക്കാക്കുന്ന സര്‍ക്കംസിഷന്‌ നിര്‍ബന്ധിതരാകുന്നതിലേറെയും പതിനഞ്ച്‌ വയസ്സില്‍ താഴെയുള്ളവരാണ്‌. കഠിന രക്തസ്രാവം, ഷോക്ക്‌, അണുബാധ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഈ സര്‍ക്കംസിഷന്‍ കാരണമാകുമെന്ന്‌ വിലയിരുത്തപ്പെടുന്നു. കൗമാര ലൈംഗികതയുടേയും ഗര്‍ഭധാരണത്തിന്റേയും സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്ന അനാചാരാനുബന്ധ സര്‍കംസിഷന്‍ വന്ധ്യതയ്‌ക്കും മരണത്തിനും വഴിവെയ്‌ക്കുന്നു. വിവിധ പ്രദേശങ്ങളിലായി നാല്‌ രീതകളിലായിട്ടാണ്‌ സര്‍കംസിഷന്‍ നടപ്പാക്കുന്നത്‌ എന്നാണ്‌ ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്‌. ഇതില്‍ ബാഹ്യയോനീ ചര്‍മം പൂര്‍ണ്ണമായി നീക്കം ചെയ്യുന്ന സര്‍കംസിഷന്‍ ഗുരുതര അപകടമാണെന്നും സാക്ഷ്യപ്പെടുത്തുന്നു. ആഫ്രിക്ക ഉപഭൂഖണ്ഡത്തിലെ വടക്കുകിഴക്കന്‍ രാജ്യങ്ങളിലും സബ്‌ സഹറാന്‍ മേഖകളിലുമാണ്‌ ധാരാളമായി സര്‍കംസിഷന്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത്‌ എന്നാണ്‌ കത്തെല്‍.

വിവിധ ഗോത്രവര്‍ഗ സംസ്‌കാരങ്ങളുടെ കൂടിച്ചേരലുകള്‍ ഇത്തരത്തിലുള്ള അനാചാരങ്ങള്‍ നിലനിര്‍ത്താന്‍ സാഹായിക്കുന്നു, ഒരു വിഭാഗം യാഥാസ്‌തികമായി കൈവശം വെയ്‌ക്കുന്ന ഇത്തരം മനുഷ്യാവകാശലംഘന പ്രവണതകള്‍ മറ്റു വിഭാഗങ്ങളിലേക്കും കടന്നുകൂടുന്നു എന്ന്‌ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വിവാഹത്തിനും ഗര്‍ഭധാരണത്തിനും പെണ്‍കുട്ടികളെ തയ്യാറാക്കുന്നതിനൊപ്പം തന്നെ സ്‌ത്രീകളെ ആസക്തികളില്‍ നിന്നും അവിശുദ്ധ ബന്ധങ്ങളില്‍ നിന്നും മോചിപ്പിക്കാമെന്ന ചില വിഭാഗക്കാരുടെ വിശ്വാസം ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളെ നിലനിര്‍ത്തുന്നതില്‍ സഹായിക്കുന്നു. പ്രസ്‌തുത മതവിഭാഗത്തിലെ പുരോഹിതന്‍മാരും, മറ്റ്‌ ഗോത്രനേതാക്കളും, പ്രദേശങ്ങളിലെ ഭരണവിഭാഗമുള്‍പ്പെടെ ഇത്തരം ദുഷ്‌പ്രവണതകളെ പോത്സാഹിപ്പിക്കുന്നു്‌. ഒറ്റപ്പെട്ട രീതിയില്‍ പുരോഹിതര്‍ ഇതിനെ എതിര്‍ക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈദ്യശാസ്‌ത്ര പരിശീലനം ലഭിച്ച്‌ ആളുകള്‍പോലും ഇത്തരം ദുര്‍നടപടികള്‍ക്ക്‌ ഒറ്റപ്പെട്ടരീതിയില്‍ പ്രോത്സാഹനം നല്‍കുന്നു എന്നതാണ്‌ വേദനാജനകമായ വസ്‌തുത.

വിദ്യാഭ്യാസനിലവാരത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ആഫ്രിക്കയില്‍ ഇത്തരം അനാചാരങ്ങള്‍ തുടര്‍ന്നുവരുന്നതില്‍ അതിശയോക്തിയില്ല.കഴിഞ്ഞ 40 വര്‍ഷം ലോകത്തിലെ മിക്ക ഭാഗങ്ങളിലും സ്കൂള്‍ പ്രവേശനത്തിന്‍റെ കാര്യത്തില്‍ മുന്നേറിയപ്പോള്‍ ആഫ്രിക്കയില്‍ ഏകദേശം 50% കുട്ടികളേ സ്കൂളില്‍ ചേര്‍ന്നുളളൂ. 60%ല്‍ കൂടുതല്‍ മുതിര്‍ന്നവരും 50% സ്ത്രീകളും നിരക്ഷരരായി തുടര്‍ന്നു എന്ന് കണക്കുകള്‍

അംഗോള, ബുര്‍ക്കിനാ ഫാ സോ, ഷാദ്, ജിബൂട്ടി, എറിത്രിയ, എ ത്തിയോപ്പിയ, ഗിനിയ, ഗിനബിസാ വോ, ലൈബീരിയ, മലാവി, മൊസാം ബിക്, ജൈര്‍, റുവാണ്ട, സെനഗല്‍, സൊമാലിയ എന്നീ 15 രാജ്യങ്ങളില്‍ 50%ല്‍ കുറഞ്ഞ സ്കൂള്‍ പ്രവേശനമേ നടക്കുന്നുളളൂ.ഗ്രാമീണ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവാണ്. ഇതൊന്നും കൂടാതെ പടര്‍ന്നു പിടിക്കുന്ന എച്ച്ഐവി (കുട്ടികള്‍ക്കിടയില്‍ പോലും) ,മറ്റു സാംക്രമിക രോഗങ്ങള്‍,പോഷകക്കുറവു മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ ഗ്രാമീണമേഖലകളില്‍ കൂടിവരുന്നത് വിദ്യാഭ്യാസരംഗത്തെയും കൂടുതല്‍ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിദ്യാഭ്യാസ നിലവാരം

എന്നിരുന്നാലും ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്നവരുടെ സംഖ്യ ഉയര്‍ന്നത് അല്പം ആശ്വാസം പകരുന്നുണ്ട് . ഇപ്പോള്‍ ഭൂഖ ണ്ഡത്തിലാകെ 4 ദശലക്ഷം പേര്‍ ഉന്നത വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ വികസ്വര മേഖലകളായ ഏഷ്യ യും ലാറ്റിനമേരിക്കയുമായി താരതമ്യപ്പെടു ത്തുമ്പോള്‍ ഇത് വലിയ സംഖ്യയല്ല. അതേസമയം പൂര്‍ത്തി യാകുന്നവരുടെ എണ്ണം വളരെ കുറവാണ്. സാമ്പത്തിക പ്രശ് നങ്ങള്‍ മൂലം പലരും ഇടയ്ക്കുവെച്ച് കൊഴിഞ്ഞുപോകുന്നുമുണ്ട് ഭൂഖണ്ഡത്തില്‍ ഇപ്പോള്‍ 450ലധികം സ്വകാര്യ കോളേജുക ളും സര്‍വ്വകലാശാലകളും ഉണ്ട്. എന്നാല്‍ കോടിക്കണക്കിന് പേര്‍ക്ക് ഇത് പ്രാപ്യമല്ല. സാമ്പത്തിക പ്രശ്നങ്ങള്‍ തന്നെ കാരണം.

2012 ഡിസംബറിലായിരുന്നു ഐക്യരാഷ്ട്രസഭാ അസംബ്ലി പെണ്‍ സര്‍കംസിഷനെതിരെ പ്രസ്‌താവനയിറക്കിത്‌. 1997 ല്‍ യു എന്നിന്റെ നേതൃത്വത്തില്‍ ആഫ്രിക്കിയിലെ ഗോത്രവര്‍ഗവിഭാഗങ്ങള്‍ക്കിടയില്‍ വിഷയവുമായി ബന്ധപ്പെട്ട്‌ പഠനങ്ങള്‍ നടതത്തി, തുടര്‍ന്ന്‌ 2008 ല്‍ പെണ്‍ സര്‍കംസിഷനെതിരെ ലോകാരോഗ്യസംഘടന സ്റ്റേറ്റ്‌മെന്റ്‌ പുറപ്പെടുവിപ്പിക്കുകയും ചെയ്‌തു. 2010 ല്‍ ലോകാരോഗ്യ സംഘടനയും യുഎന്‍ അനുബന്ധ സംഘനടകളും മറ്റ്‌ അന്താരാഷ്ട്ര മാനവസേവനാ സംഘനടകളും ചേര്‍ന്ന്‌ ‘ഗ്ലോബല്‍ സ്‌ട്രാറ്റജി ടു സ്റ്റോപ്പ്‌ ഹെല്‍ത്ത്‌ കെയര്‍ പ്രൊവൈഡേഴ്‌സ്‌ ഫ്രം ഫീമെയില്‍ ജെനറ്റല്‍ മ്യൂറ്റലേഷന്‍’ എന്ന്‌ പുസ്‌തകം പുറത്തിറക്കി. നിലവില്‍ ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, നിയമം തുടങ്ങി നിരവധി മേഖലകളിലൂടെ ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തില്‍ ഫീമെയില്‍ സര്‍ക്കംസിഷനെ ചെറുക്കുന്ന നടപടികള്‍ നടത്തിവരുന്നുണ്ട്. ലോകാരോഗ്യസംഘടന നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തി നല്‍കുന്ന വിവരങ്ങള്‌. മതം, വിദ്യാഭ്യാസം, പ്രായം, വിവാഹം എന്നിങ്ങനെ സൂചകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു

സാംസ്‌കാരികമായി ലോകം പടിഞ്ഞാറിനും കിഴക്കിനുമായി വിഭാഗിക്കപ്പെട്ടപ്പോഴും കണ്‌ഠത്തിലെ അര്‍ബുധം പോലെ ഗോത്രവര്‍ഗ സംസ്‌കാരത്തിന്റെ ഇടനാഴികളല്‌പം പോലും വെളിച്ചത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടേയും ഞെരുക്കത്തില്‍ നിലകൊള്ളുന്നു.

(2014 ല്‍ ഇ-ജാലകം വാര്‍ത്താ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനമാണിത്. പ്രസിദ്ധീകരിക്കാന്‍ സഹായിച്ച ലിഷയ്ക്ക് (Lisha VN) പ്രത്യേകം നന്ദി.)

പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിന്റെ ലിങ്ക്: http://ejalakam.com/%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D-%E0%B4%B2%E0%B5%88%E0%B4%82%E0%B4%97%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B4%AF%E0%B4%B5%E0%B4%9B%E0%B5%87%E0%B4%A6%E0%B4%A8%E0%B4%82-%E0%B4%85%E0%B4%A5/

[eMail: muralimargassery@hotmail.com]

സംഘകാല സംസ്കൃതിയെ കാവേരി മടിത്തട്ടില്‍ നിക്ഷേപിച്ച ശ്രേഷ്ഠ ദ്രാവിഡചരിത്രം ചികഞ്ഞൊരു യാത്ര…

പണ്ടുപണ്ട്…

മനുഷ്യനും സംസ്‌കാരവും ഭൂമിയില്‍ പിറവിയെടുക്കും മുമ്പ്, ഈ ഭൂമിയിലെ എല്ലാ ഭൂപ്രദേശങ്ങളും ചേര്‍ന്ന് ഒരു വന്‍കരയുണ്ടായിരുന്നു. അതുപോലെ എല്ലാ സമുദ്രങ്ങളും ചേര്‍ന്നൊരു മഹാസമുദ്രം അതിനെ ചുറ്റി ഉണ്ടായിരുന്നു. ‘പാന്‍ജിയ’ എന്നും ‘പാന്‍തലാസ’ എന്നും അത് പില്‍ക്കാലത്ത് അറിയപ്പെടുന്നു. പിന്നീട് കാലാന്തരത്തില്‍ ‘പാന്‍ജിയ’ വേര്‍പിരിഞ്ഞു. അവ പല ഭാഗങ്ങളായി സമുദ്രോപരിതലത്തിലൂടെ ഒഴുകി നീങ്ങിത്തുടങ്ങി. ശേഷം ഭൂമിയില്‍ കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനങ്ങളും, ജീവനും ജീവികളും, പരിണാമവും ഒടുക്കവും, ഋതുക്കളും കാലങ്ങളും, സംസ്‌കാരവും നാഗരികതയും, വിശ്വാസവും അന്ധവിശ്വാസവും, പുരാണവും ഇതിഹാസവും, മതവും ജാതിയും, ശാസ്ത്രവും പ്രത്യയശാസ്ത്രവും, രാഷ്ട്രീയവും അധിനിവേശവും, സ്വാതന്ത്ര്യവും ജനാധിപത്യവും കൂടാതെ നമ്മളിന്നുകാണുന്നതെല്ലാം ആ ഒടുങ്ങാത്ത കാലചക്രത്തിന്റെ തിരിച്ചിലിനിടയില്‍ ഊര്‍ന്നുവീണതാണ് എന്നതാണ് സത്യം.

കാളവണ്ടി ചക്രത്തിലും സാവധാനം തിരിഞ്ഞ ആ കാലചക്രം വാരിതൂവിയ മണിമുത്തുപോലുള്ള സംസ്‌കാരങ്ങളില്‍ അതിശ്രേഷ്ഠമായ ഒരു സംസ്‌കാരമാണ് ദ്രാവിഡ സംസ്‌കാരം. ദ്രാവിഡ സംസ്‌കാരത്തിന്റെ ഉല്‍പത്തി ‘സിന്ധുനദീതട നാഗരികത’യിലൂടെയാണെന്ന് നാം പണ്ടെങ്ങോ കേട്ടുപഠിച്ചു. കൃഷിയും മൃഗപരിപാലനവും സ്വായത്തമാക്കിയ ഒരു വംശം സിന്ധു നദിക്കരയില്‍ ജീവിച്ചിരുന്നു. പിന്നീട് പ്രകൃതി സമ്മാനിച്ച കനത്ത കാലാവസ്ഥാ വ്യതിയാനം ആ വംശത്തെ ദക്ഷിണ ഭൂപ്രദേശത്തേക്ക് മാറ്റി പാര്‍പ്പിച്ചു. മറ്റൊരു ശ്രേഷ്ഠമായ സംസ്‌കാരാത്തിന്റെ വേരോട്ടവും, അധിനിവേശവും ഭാരതത്തില്‍ സംസ്‌കാരങ്ങള്‍ രണ്ടായി പകുത്തു എന്ന് ചരിത്രകാരന്മാര്‍ നമുക്ക് പറഞ്ഞു തന്നു. ഇന്നത്തെ തമിഴ്‌നാടും, കേരളവും, ആന്ധ്രയും, കര്‍ണ്ണാടകവും അടങ്ങിയ ദക്ഷിണ ഭാരതത്തിലേക്ക് ഒഴുകിനീങ്ങിയ മനുഷ്യരെ ‘ദ്രാവിഡര്‍’ എന്നും ഉത്തരഭാരതത്തില്‍ അധിനിവേശിച്ചവരെ ‘ആര്യന്മാര്‍’ എന്നും നമ്മള്‍ വിളിച്ചു പോന്നു. എന്നിരുന്നാലും കാലാന്തരത്തില്‍ ഏറ്റവും മികച്ചത് ഏത് എന്ന മത്സരത്തില്‍ ഈ രണ്ടു സംസ്‌കാരവും ഒരുപോലെ പങ്കെടുത്തു, രണ്ടു സംസ്‌കാരത്തിന്റേയും പിന്മുറക്കാര്‍ അത് ഏറ്റെടുക്കുക കൂടി ചെയ്തതോടെ ഭാരതത്തില്‍ മനുഷ്യര്‍ നിറത്തിന്റേയും, ഭാഷയുടേയും, സ്വഭാവസവിശേഷതയുടേയും അടിസ്ഥാനത്തില്‍ വേര്‍തിരിഞ്ഞു നില്‍ക്കാന്‍ തന്നെ ശ്രമിച്ചു. ഈ വിഭാഗീയത ചെറുതും വലുതുമായി പലതരത്തില്‍ പടര്‍ന്നപ്പോള്‍ പാശ്ചാത്യ ശക്തിയും കുറച്ച് കാലത്തേക്കായി ഭാരതത്തിന്റെ മണ്ണില്‍ കൂടുകെട്ടി, പിന്നീട് അടക്കിഭരിച്ചു.

കിഴക്കന്‍ സൂര്യന്റെ പൊന്‍കിരണങ്ങള്‍ ക്രിസ്തു വര്‍ഷാരംഭത്തില്‍ തന്നെ ദ്രാവിഡമണ്ണില്‍ തമിഴ് സംസ്‌കാരത്തെ ജനിപ്പിച്ചു. ഈ രണ്ടായിരം വയസ്സിലും ആ സാംസ്‌കാരിക സൂര്യശോഭ മായാതെ മങ്ങാതെ നിലനില്‍ക്കുന്നു. അധികാരവും ഭരണവും എന്നും ഭാരതത്തിന്റെ മണ്ണില്‍ വിളയിട്ടിരുന്നു എന്ന് കാലം തെളിയിക്കുന്നു. തമിഴകത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല എങ്കിലും ഉത്തരഭാരതത്തിലെപ്പോലെ തമിഴകത്തെ ഭരണാധികാരികള്‍ ഭരണനേട്ടത്തിനായി അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുകയോ, ജനങ്ങളെ കാല്‍ച്ചുവട്ടിലിട്ട് ഞെരിക്കുകയോ ചെയ്തിരുന്നില്ല. പാണ്ഡ്യന്‍, പല്ലവര്‍, ചോളന്‍, ചേരന്‍ എന്നീ രാജവംശങ്ങള്‍ തമിഴകത്ത് നൂറ്റാണ്ടുകളോളം ഭരണം നിര്‍വഹിച്ചൂ. തമിഴകത്തെ ചേരചോളപാണ്ഡ്യരാജാക്കന്മാരെ കളഭ്രര്‍ ആക്രമിച്ച് കീഴടക്കി തടവിലാക്കിയെന്നും, ഏകദേശം 5ഉം 6ഉം നൂറ്റാണ്ടിലായിരുന്നു കളഭ്രര്‍ തമിഴകത്തെ കീഴടക്കിയതെന്നും ചരിത്രരേഖകള്‍ തെളിയിക്കുന്നു. ഇക്കാലയളവിലാണ് തമിഴകത്തെ ജൈനമതത്തിന്റെ പിറവിയും വളര്‍ച്ചയും സംഭവിച്ചതെന്നും കരുതപ്പെടുന്നു. പിന്നീട് പാണ്ഡ്യരും ചാലൂക്യരും പല്ലവരും കളഭ്രരെ കീഴടക്കി അധികാരം കൈവശം വെച്ചു. സംഘകാലത്ത് (BC 300 – 500 AD) വളരെ ശക്തരായി ഭരണം നടത്തിയിരുന്നത് ചേരചോളപാണ്ഡ്യരാജാക്കന്മാര്‍ ആയിരുന്നു. ചോള രാജവംശം തുടര്‍ന്നൊരുഘട്ടത്തിലില്ലാതായി. മധുരൈ ആസ്ഥാനമാക്കിയായിരുന്നു ചോളന്റെ ഭരണം. പല്ലവരും പാണ്ഡ്യരുമായി തുടര്‍ച്ചയായി യുദ്ധം നടത്തിയിരുന്ന ചോള രാജ്യവംശം പിന്നീട് ശക്തിയാര്‍ജിച്ചത് ഒന്‍പതാം നൂറ്റാണ്ടോടുകൂടിയാണെന്നാണ് ചരിത്രരേകള്‍ തെളിയിക്കുന്നത്. രണ്ടാം ഘട്ട ചോളഭരണം ശക്തിയാര്‍ജിച്ചത് രാജരാജ ചോളനിലൂടെയാണ്. രാജരാജ ചോളന്റെ കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ശക്തിയായിരുന്ന ചോളരാജവംശം അദ്ദേഹത്തിന്റെ പുത്രന്‍ രാജേന്ദ്രചോളനിലൂടെ ദക്ഷിണേഷ്യയിലെ തന്നെ മികച്ച ശക്തിയായി വളര്‍ന്നു. ദക്ഷിണേന്ത്യ, ശ്രീലങ്ക, മ്യാന്മര്‍, വിയറ്റ്‌നാം, ആന്‍ഡമാന്‍ നിക്കോളര്‍ ദ്വീപ്, ലക്ഷദ്വീപ്, സുമാത്ര എന്നിവയെല്ലാം ചോളരാജ്യവംശത്തിനു കീഴിലായി. അധികകാലം നീണ്ടില്ല ഈ ചോള സാമ്രാജ്യത്തിന്റെ ഭരണം. 1230 വര്‍ഷത്തോടുകൂടി പാണ്ഡ്യരാജാക്കന്മാര്‍ ചോളന്റെ മേല്‍ വിജയം വരിച്ചു. പീന്നീടുണ്ടായ മുസ്ലീം അധിനിവേശത്തില്‍ പാണ്ഡ്യന്റെ സാമ്രാജ്യവും തകര്‍ന്നു. മുസ്ലീം അധിനിവേശത്തിന് തുടക്കമിട്ടത് അല്ലാവുദ്ദീന്‍ ഖില്‍ജിയുടെഭരണത്തോടെ ആയിരുന്നു. അദ്ദേഹത്തിന്റെ സൈന്യം പിടിച്ചെടൂത്ത അധികാരം കുറച്ച് കാലത്തേക്കേ നീണ്ടുള്ളൂ. പിന്നീട് വിജയനഗര്‍ – നായക് ഭരണവും, നവാബ് – നിസാം ഭരണവും അവസാനിപ്പിച്ചത് സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ ഭരണാധികാരികളായ ബ്രിട്ടീഷുകാരായിരുന്നു. തമിഴകത്തെ കാഞ്ചിപുരം ആസ്ഥാനമാക്കിയായുരുന്നു പാണ്ഡ്യരുടെ ഭരണം. ഇന്നത്തെ കോയമ്പത്തുര്‍ മുതല്‍ സേലം വരെയുള്ള കൊങ്ങുനാടും, കേരളത്തിലെ കുട്ടനാടു മുതല്‍ വടക്കന്‍ കേരളത്തിലെ ഏഴിമല വരെയുള്ള പ്രദേശങ്ങളും ചേരരാജ്യത്തിനു കീഴിലായിരുന്നു. ‘പത്തിറ്റുപത്ത്’ എന്ന സാഹിത്യ കൃതിയെ അടിസ്ഥാനമാക്കിയാണ് ചേരരാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും ചരിത്രകാരന്മാര്‍ വിവരിക്കുന്നത്.
ചേരകുടുംബത്തിലെ ഏറ്റവും മൂത്തയാള്‍ നാടുവാഴുന്ന സമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്. ഭരണം കൈമാറുന്നത് മക്കത്തായത്തിലൂടെയായിരുന്നു. ചേരരാജ്യത്തിന് മൂന്ന് ആസ്ഥാനമുള്ളതായി അറിയപ്പെടുന്നു വഞ്ചി, തൊണ്ടി, കരൂര്‍ എന്നിവയാണവ. ഏറ്റവും പ്രസിദ്ധമായിരുന്ന ചേര രാജാക്കന്മാരില്‍ ‘ഉതിയന്‍ ചേരല്‍ ആതന്‍’ ആണ് ഏറ്റവും പ്രാചീനന്‍. രണ്ട് ശാകളായിരുന്നു ചേരരാജവംശം. അതിലെ വാനവരമ്പന്‍ ശാ ഇങ്ങനെയാണ്: ഉതിയന്‍ ചേരല്‍ പുത്രന്മാര്‍ നെടും ചേരലാതന്‍, പല്‍യാനൈച്ചെല്‍ കെഴു കുട്ടുവന്‍, നെടും ചേരലാതന്റെ പുത്രന്മാരായ നാര്‍മുടിചേരല്‍, വേല്‍കെഴു കുട്ടുവന്‍, ആടുംകോട് പാട്ടുച്ചേരലാതന്‍. ഇതില്‍ എല്ലാവരും രാജ്യം ഭരിച്ചിരുന്നില്ല. പലരും യുവരാജാക്കന്മാരായിരുന്നതേ ഉള്ളൂ. മറ്റൊരു ശായായ ഇരുമ്പൊറൈശായിങ്ങനെ: അന്തുവന്‍ ചേരല്‍, അദ്ദേഹത്തിന്റെ പുത്രന്‍ ചെല്‍വക്കടുംകോ, ചെല്‍ വക്കടുംകോയുടെ പുത്രന്‍ പെരും ചേരല്‍, പെരും ചേരല്‍-ന്റെ പുത്രന്‍ ഇളം ചേരല്‍ എന്നിങ്ങനെ വരുന്നു. കൂടാതെ മറ്റു പല പ്രസിദ്ധരും അപ്രസിദ്ധരുമായ ചേരരാജാക്കന്മാരെക്കുറിച്ച് സംഘകാല കൃതികള്‍ പരാമര്‍ശിക്കുന്നു.

ചേരരാജധാനിയായിരുന്ന വഞ്ചിമുതൂര്‍ കേരളത്തിലായിരുന്നെന്നും തമിഴ്‌നാട്ടിലാണെന്നും വാദമുണ്ട്. ചേരരാജാക്കന്മാരുടെ സ്വേച്’ധിപത്യം ആചാരക്രമങ്ങളാലും മന്ത്രിമാരുടേയും വിദ്വാന്മാരുടേയും ഉപദേശങ്ങളാല്‍ നിയന്ത്രിതമായിരുന്നു. ഒരുതരത്തില്‍ പ്രജാഹിതത്തിലധിഷ്ഠിതമായിരുന്നു അവരുടെ സ്വേച്’ാധിപത്യം. ജനങ്ങള്‍ തങ്ങളുടെ ക്ഷേമത്തേയും സുരക്ഷയേയും സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും രാജാവിന്റെ സമര്‍ഥമായ നേതൃത്വത്തെ പരമപ്രമാണമാക്കിയിരുന്നു. പ്രജകളുടെ പരാതികള്‍ രാജാവ് നേരിട്ടുകേള്‍ക്കുന്നതും പരിഹാരം കാണുന്നതും കൊട്ടാരത്തിലെ ദൈനദിന പരിപാടിയായിരുന്നു. പ്രജകളുടെ സുരക്ഷക്കായി രാജാക്കന്മാര്‍ തെരുവുകളില്‍ പന്തം കത്തിച്ച് റോന്തുചുറ്റുന്ന കാവലാളെ ഏര്‍പ്പെടുത്തിയിരുന്നു. സ്ര്തീജനങ്ങള്‍ അക്കാലയളവില്‍ പുരുഷന്മാരെക്കളും ഒട്ടും പുറകിലായിരുന്നില്ല. പോര്‍ക്കളത്തില്‍ വെച്ച് പടയാളികളില്‍ ആവേശം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ പ്രത്യേകം ശ്രമിച്ചിരുന്നു.

യുദ്ധവിജയം ചേരരാജാക്കന്മാര്‍ക്ക് അനിവാര്യമായിരുന്നു. യുദ്ധത്തില്‍ തോറ്റ രാജവിനെ മാനഭംഗപ്പെടുത്താനായി രാജാവിന്റെ കിരീടം ഉപയോഗിച്ച് കാല്‍ത്തളയുണ്ടാക്കി ജേതാവ് അണിയുമായിരുന്നു. കൂടാതെ തോറ്റരാജാവിന്റെ പല്ലുകള്‍ പിഴുത് കോട്ടവാതില്‍ക്കല്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. കവികളും ഗായകരും, വാദ്യക്കാരും, നൃത്തക്കരും യുദ്ധത്തില്‍ പ്രോത്സാഹനം വര്‍ദ്ധിപ്പിക്കാനായി പോര്‍ക്കളത്തില്‍ ധാരാളമായി ശ്രമിച്ചിരുന്നു. സംഘകാലത്ത് കവികളും സാഹിത്യകാരന്മാരും സമൂഹത്തില്‍ ശ്രേഷ്ഠന്മാരായിരുന്നു. രാജാക്കന്മാര്‍ അവര്‍ക്ക് പ്രത്യേകം പരിഗണന നല്‍കിവന്നിരുന്നു. കൈനിറയെ പാരിതോഷികങ്ങളും സാഹിത്യകാരന്മാര്‍ക്ക് ലഭിച്ചിരുന്നു. അതിശയകരമായ വസ്തുത അവര്‍ നിര്‍ഭയരായിരുന്നു എന്നതണ് അത് സംഘകാല സാഹിത്യം തെളിയിക്കുന്നു. ആധുനിക കാലഘട്ടത്തിലെന്നപോലെ സത്യം പറയുന്നവരെ വായ്തുറക്കാനനുവാദിക്കാത്ത അവസ്ഥ അന്ന് നിലനിന്നിരുന്നില്ല എന്നു പറയാം.

സംഘകാലത്തെ സാമൂഹിക ജീവിതം വളരെ മെച്ചപ്പെട്ടതായിരുന്നു എന്ന് ചരിത്രം തെളിയിക്കുന്നു, പശ്ചിമഘട്ടത്തിന്റെ bheemeshwari-27thdec-28thdec-2008-011മടിത്തട്ടില്‍ പിറന്ന് ഭവാനിയായി വളര്‍ന്ന് കാവേരിയായി മാറി കിഴ്‌ക്കോട്ടൊഴുകുന്ന നദി തമിഴ്മണ്ണിലേക്ക് കോരിയിട്ട സംസ്‌കൃതിയും വളരെ മെച്ചപ്പെട്ടതായിരുന്നു. കാര്‍ഷികമായി വളരെ അഭിവൃദിയുണ്ടായിരുന്ന പ്രദേശമായിരുന്നു ചേരരാജ്യം. ചേരരാജ്യത്തിന്റെ സാമൂഹികാവസ്ഥയെ സൂക്ഷിച്ച് നോക്കുമ്പോള്‍ മനസ്സിലാവുന്ന കാര്യം ഒരു പ്രത്യേക മത ചിന്താഗതി ലയിക്കാത്ത സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്. കുറേ സങ്കുചിതമല്ലാത്ത ദ്രാവിഡാചാരങ്ങളായിരുന്നു അവരനുഷ്ഠിച്ചിരുന്നത്. പില്‍ക്കാലത്ത് ഹൈന്ദവ, ബുദ്ധ, ജൈന മതാനുഷ്ഠാനങ്ങള്‍ സമൂഹത്തിലേക്ക് വന്നുചേര്‍ന്നു. അഞ്ചാ നൂറ്റാണ്ടോടുകൂടി ആര്യസംസ്‌കാരത്തിന്റെ അധിനിവേശം തമിഴകത്ത് കടന്നുകൂടി അതെ ഹൈന്ദവ ആചാരങ്ങളുടെ വളര്‍ച്ചയെ ഒരുപാട് സഹായിച്ചു. ചേരസാമ്രാജ്യത്തിന്റെ അവസാനം ചരിത്രത്തിലെ ഒരു ഇരുണ്ട കാലഘട്ടം പോലെ കരുതാം. പിന്നീട് കുലശേര വര്‍മ്മ രണ്ടാം ചേരസാമ്രാജ്യം 800ാം ആണ്ടില്‍ സ്ഥാപിച്ചതോടെ ഇരുണ്ട കാലഘട്ടത്തിനവസാനമുണ്ടായി. പിന്നീട് വി്യാത്മായ കുലശേര രാജക്കന്മാര്‍ 1102ാം ആണ്ട് വരെ ചേരരാജ്യത്ത് വാണു. 1028 കാലത്ത് ചേരരാജ്യത്തെ രാജേന്ദ്രചോളന്‍ ആക്രമിച്ചു. അത് ചേരരാജ്യത്തിന്റെ ശക്തിയെ ദുര്‍ബലപ്പെടുത്തി. ചോളന്റേയും പാണ്ഡ്യന്റേയും അധിനിവേശവും ആക്രമണവും കാലാന്തരത്തില്‍ നൂറ്റാണ്ടുകള്‍ നീണ്ട ചേരസാമ്രാജ്യത്തിന്റെ അവസാനത്തിലേക്ക് വഴിവെച്ചു. 18ാം നൂറ്റാണ്ടില്‍ മലബാറും കോയമ്പത്തൂരും മൈസൂര്‍ രാജാവായ ഹൈദരാലി പിടിച്ചടക്കി, ഹൈദരാലിക്കുശേഷം ടിപ്പു സുല്‍ത്താനും ചേരനാട് ഭരിച്ചു. ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു ടിപ്പുവും മരണം വരിച്ചതോടെ ചേരനാട് ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ വഴങ്ങി.
ദ്രാവിഡചോളസാമ്രാജ്യത്തിന്റേയും, പാണ്ഡ്യരാp384GenesaRathaജ്യത്തിന്റേയും നീക്കിയിരിപ്പുകള്‍ നിരവധിയാണ്. ദക്ഷിണേന്ത്യയില്‍ രാജരാജചോളന്റേയും മറ്റു ചോളരാജാക്കന്മാരുടേയും കാലത്ത് വലിയ വലിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. കാഞ്ചിപുരത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച മഹാബലിപുരം ക്ഷേത്രം പല്ലവ സംസ്‌കാരത്തിന്റെ നീക്കിയിരുപ്പാണ്. കല്ലില്‍ തീര്‍ത്ത ശില്‍പങ്ങളും, എഴുത്തുകളും, കൊത്തുപണികളും ക്ഷേത്ര കലയുടേയും സംസ്‌കാരത്തിന്റേയും പ്രൗഡി വിളിച്ച്രിയിക്കുന്നു. മലയാളത്തിന്റെ രാജാവ് മഹാബലിയുമായി ചേരുന്ന വിശ്വാസ്ത്തിലധിഷ്ഠിതമാണ് കാഞ്ചിപുരത്ത് മാമ്മലപ്പുറത്തെ പല്ലവ ക്ഷേത്രം. അതിനാല്‍ ഈ പ്രദേശം മഹാബിപുരം എന്നറിയപ്പെടുന്നു. തമിഴ് സംസ്‌കാരത്തിനൊപ്പം തന്നെ തമിഴ് സാഹിത്യവും ഏറെ പ്രസിദ്ധമാണ്. തമിഴ് സാഹിത്യത്തിന്റെ മികച്ച കാലഘട്ടമായിരുന്നു സംഘകാലം. സംഘകാല സാഹിത്യകൃതികളില്‍നിന്നാണ തമിഴകത്തിന്റെ ചരിത്രം നമുക്ക് വെളിവായത്. ഇളംകോ അടികളുടെ ‘ചിലപ്പതികാരവും’, ‘മണിമേലയും’ ഇതിനുദാഹരണമാണ്. ‘പതിറ്റുപത്ത്’ കൊങ്ങുനാടിന്റെ ചരിത്രം പറഞ്ഞുതരുന്നു. രണ്ടാം ചേരരാജ്യത്തിന്റെ സ്ഥാപകനായ കുലശേര ആഴ്‌വര്‍ തമിഴില്‍ നിര്‍മ്മിച്ച ‘പെരുമാള്‍ തിരുമൊഴി’ സംഘകാലത്തിനുശേഷം ഭക്തിഭാവത്തിന്റെ പരമോദാരമായ ആവിഷ്‌കാരമാണ്.

ദൂരെയെങ്ങോ ഉള്ള ഒരുനാട്. സുഗന്ധവ്യഞ്ജനങ്ങളും, നാണ്യങ്ങളും, സര്‍വോപരി സമ്പത്തും കുമിഞ്ഞ് കൂടിക്കിടക്കുന്ന ഒരു രാജ്യം. പ്രസിദ്ധി ലോകമെങ്ങും പരന്ന ഒരു നാട്ടിലേക്ക് യാത്രതിരിച്ച പോര്‍ട്ടുഗീസുകാരനായ യാത്രികന്‍ കൊളംബസിനു വഴിതെറ്റിയെങ്കിലും, വാസ്‌കോഡ ഗാമക്ക് തെറ്റിയില്ല. 1498-ലെ മെയ് മാസത്തില്‍ കാപ്പാട് കപ്പലിറങ്ങിയ ഗാമ തുടങ്ങിവെച്ചത് ചരിത്രപുസ്തകത്തില്‍ മറ്റൊരദ്ധ്യായത്തിന്റെ തുടക്കമായിരുന്നു. വളരെ സ്‌നേഹശൂന്യമായ രീതിയിലേ സാമൂതിരി സ്വീകരിച്ചുള്ളു എങ്കിലും പലതും നേടിയിട്ടേ അടങ്ങൂ എന്ന തീരുമാനത്തിലായിരുന്നു ഗാമ. ചക്കക്കും മാങ്ങക്കും വേണ്ടി പടവെട്ടിയിരുന്ന നാട്ടുരാജക്കന്മാര്‍ പാശ്ചാത്യ ശക്തികള്‍ക്ക് തങ്ങളുടെ ഐക്യമില്ലാത്ത മുഖം തുറന്നുകാണിക്കാന്‍ മത്സരിച്ചു. അത് ഭാരതത്തിലേക്കുള്ള പോര്‍ട്ടുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശത്തിന് വേഗതകൂട്ടി. 1801 വര്‍ഷത്തോടുകൂടിയാണ തമിഴകത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അസ്ഥിവാരം കീറിയത്. പിന്നീടുള്ള 140തിലധികം വര്‍ഷം സാധാരണക്കാരനായ ദ്രാവിഡന്റെ ഹൃദയത്തിലേക്ക് അവര്‍ സമ്മാനിച്ചത് വേദനയുടേയും, നൊമ്പരത്തിന്റേയും നിമിഷങ്ങളായിരുന്നു. അവര്‍ണ്ണനായിരുന്ന തമിഴന്റെ ശരീരം ബ്രിട്ടീഷുകാരന്റെ ബൂട്ട്‌സിനടിയില്‍ ഞെരിഞ്ഞമരുമ്പോള്‍ സമൂഹത്തിലെ ഉന്നതനായ ഒരു കൂട്ടം സവര്‍ണ്ണര്‍ ബ്രിട്ടീഷുകാരന്റെ ചില്ലു കൊട്ടാരത്തില്‍ അവന്റെ കാലുതിരുമ്മിയിരുന്നു.

1799-ല്‍ ബ്രിട്ടീഷുകാര്‍ കോയമ്പത്തൂരിനെ മദ്രാസ് പ്രസിഡന്‍സിയില്‍ ലയിപ്പിച്ചു. തുടക്കത്തില്‍ ബ്രിട്ടീഷുകാരുമായി നടത്തിയ രണ്ടാം പൊളിഗര്‍ യുദ്ധത്തില്‍ കോയമ്പത്തൂരിന്റെ പങ്ക് മികച്ചതായിരുന്നു. 1865-ല്‍ കോയമ്പത്തൂര്‍ ജില്ല രൂപപ്പെട്ടു, ‘കോയമ്പത്തൂര്‍’ ജില്ലാ ആസ്ഥാനവുമായി. 1866-ല്‍ കോയമ്പത്തൂര്‍ ഒരു മുനിസിപ്പാലിറ്റിയായി. സര്‍ റോബര്‍ട്ട് സ്‌റ്റൈന്‍സ് ആയിരുന്നു കോയമ്പത്തൂര്‍ സിറ്റി കൗണ്‍സില്‍ ന്റെ ആദ്യ ചെയര്‍മാന്‍. 1878 മുതല്‍ രണ്ട് വര്‍ഷം നീണ്ട കൊടും വരള്‍ച്ചയും ക്ഷാമവും ഏകദേശം രണ്ട് ലക്ഷത്തോളം ജീവനപഹരിച്ചാണ കോയമ്പത്തൂരിനെ വിട്ടുപോയത്. എന്തിനൊക്കെയോ പ്രതിഫലമെന്നോണം ഭൂകമ്പവും ജലക്ഷാമവും പ്രകൃതി നല്‍കിയപ്പോള്‍ ആയിരക്കണക്കിനു ജീവന്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങളില്‍ ചേരനാട്ടില്‍ പൊലിഞ്ഞു. ദുരന്തങ്ങള്‍ ഒന്നൊന്നായി കെട്ടടങ്ങി ചേരനാട് പുരോഗതിയിലേക്ക് കുതിച്ചു. 1920 മുതല്‍ 1930 കാലഘട്ടത്തില്‍ ഏറ്റവും മികച്ച് ടെക്‌സ്‌റ്റൈല്‍ നഗരമായി കോയമ്പത്തൂര്‍ മാറി. പിന്നീട് ഭാരതം മുഴുവന്‍ മുഴങ്ങിയ സ്വാതന്ത്ര്യ സമരം കോയമ്പത്തൂരിലും മാറ്റൊലി തീര്‍ത്തു. ജനാധിപത്യം സമ്മാനിച്ച ചേരസാമ്രാജ്യം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒടുങ്ങിയെങ്കിലും, ബ്രിട്ടീഷ് കോളനി ഭരണത്തില്‍ നിന്നും മുക്തരായി ഭാരതത്തിന്റെ പുതിയ സമത്വസ്വാതന്ത്ര്യ ജനാധിപത്യ ഭരണം ആവശ്യപ്പെട്ട് ഇന്ത്യ ഒന്നായി മുഴക്കിയ ശബ്ദത്തില്‍ ചേരനാടിന്റെ സ്വരവും ഉച്ചത്തിലായിരുന്നു.

ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയും അടിസ്ഥാനത്തില്‍ ഇന്ത്യക്കാര്‍ വേര്‍തിരിക്കപ്പെട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ട സാഹചര്യത്തില്‍, ആ സാമ്രാജ്യത്ത്വത്തില്‍നിന്നും ഭാരതത്തെ മുക്തമാക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ നിരവധിയാണ. ഭാരതത്തിലെ ഓരോ മണല്‍ത്തരി പോലും ഓര്‍ത്തിരിക്കുന്ന വ്യക്തിത്വത്ത്വം ജീവിതകാലഘട്ടംന്‍ മുഴുവന്‍ ശരീരത്തിലും മനസ്സിലും കൊണ്ടുനടന്ന എം. കെ ഗാന്ധി. ‘മഹാത്മാ’ എന്ന് രബീന്ദ്ര ടാഗോര്‍ വിളിച്ച ഭാരതത്തിന്റെ സ്വന്തം വിമോചകനും നമ്മുടെ രാഷ്ട്രപിതാവും ആയ ‘മഹാത്മാഗാന്ധി’. ആയുധത്തിനെതിരെ ആയുധം തന്നെയെടുക്കണമെന്ന് നിര്‍ദ്ദേശിച്ച ‘ഭഗത് സിംഗ്’. ജവഹര്‍ലാല്‍ നെഹ്‌റു, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഗോപാലകൃഷ്ണ ഗോലെ, ബാലഗംഗാധരതിലകന്‍, ഡോ. ബി ആര്‍ അംബേദ്കര്‍. അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായി നിറവധിപേര്‍. ഗാന്ധിജി രൂപീകരിച്ച നിസ്സഹകരണ പ്രസ്ഥാനത്തിനും, സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷ്ണല്‍ ആര്‍മിക്കും തമിഴകത്തുനിന്നും ലഭിച്ച പിന്തുണ വളരെ മികച്ചതായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ഇന്ത്യന്‍ നാഷ്ണല്‍ ആര്‍മിക്കു വേണ്ടി പ്രവര്‍ത്തിച്ച ‘ലക്ഷ്മി സാഹ്ഗല്‍’, സ്വാതന്ത്ര സമരത്തില്‍ പ്രവര്‍ത്തിച്ച് പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ‘തിരുപ്പൂര്‍ കുമാരന്‍’, വിപ്ലവത്തിന കൂടുതല്‍ ആര്‍ജവം ഒരുക്കിക്കൊടുത്ത സാഹിത്യകാരന്മാരും കവികളും അങ്ങനെ നിരവധി ആളുകള്‍ തമിഴകത്തുനിന്നും മുന്നോട്ട് വന്നു.
സ്വാതന്ത്രത്തിന് മുന്‍പും ശേഷവുമായി നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും തമിഴകത്ത് അരങ്ങേറി. 1935-ല്‍ ‘ആള്‍ ഇന്ത്യ ഫെഡറേഷന്‍ ആക്റ്റ്’ ബ്രിട്ടീഷ് ഗവണ്മെന്റ് പാസ്സക്കി, തുടര്‍ന്ന് തമിഴകത്ത് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. സി. രാജഗോപാലാചാരി ആയിരുന്നു ആദ്യത്തെ മദ്രാസ് മു്യമന്ത്രി മുഖ്യമന്ത്രി. തുടര്‍ന്ന കാലഘട്ടത്തില്‍ ആന്ധ്ര, കര്‍ണ്ണാടകം, കേരളം എന്നീ സംസ്ഥാനങ്ങള്‍ രൂപപ്പെട്ടു, അങ്ങനെ തമിഴ് മാത്രം സംസാരിക്കുന്ന മദ്രാസ് തമിഴ്‌നാടായി മാറി. ദ്രാവിഡ വികാരവും അതിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളും തമിഴ്‌നാട്ടില്‍ പ്രാദേശിക പാര്‍ട്ടികളെ വളര്‍ത്തി. ദ്രാവിഡ മുന്നേറ്റ കഴകം (DMK) ആയിരുന്നു ആദ്യത്തെ പ്രസ്ഥാനം. ആദ്യകാല ദാഷ്ട്രീയ നേതാക്കളായിരുന്നത് അണ്ണാദുരൈ, എം. കരുണനിധി രാഷ്ട്രീയ നേതാവും ചലച്ചിത്ര നടനും ആയിരുന്ന എം ജി. രാമചന്ദ്രന്‍ (MGR) എന്നിവരായിരുന്നു. പിന്നീടുള്ള കാലഘട്ടത്തില്‍ MGR എ. ഐ. എ. ഡി. എം. കെ (All India Anna Dravida Munnetta Kazhakam) എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടി തമിഴ് മാനില കോണ്‍ഗ്രസ് (TMC) എന്ന പ്രസ്ഥാനവുമായി മാറി. തമിഴകത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന പ്രാതിനിധ്യം ലഭിച്ചത് കോയമ്പത്തൂരാണ് എന്നത് മറ്റൊരു വസ്തുതയാണ്. സംസ്ഥാനം മുഴുവന്‍ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭമാണ ഡി. എം കെ യെ മുഖ്യധാരയില്‍ എത്തിച്ചത്. എം ജി ആറിന്റെ മരണശേഷം ശെല്‍വി ജയലളിത എ. ഐ ഡി എം കെ യുടെ നേതൃസ്ഥാനത്തെത്തി.

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ പാര്‍ലമെന്റ് മണ്ഡലങ്ങളിലൊന്നാണ് കോയമ്പത്തൂര്‍. 1952 മുതല്‍ നടന്ന 15 ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ച് ലോകസഭയില്‍ കോയമ്പത്തൂരിനെ പ്രധിനിധീകരിച്ചത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ആണ്. ടി. ഏ രാമലിംഗം ചെട്ടിയാര്‍ ആയിരുന്നു ആദ്യത്തെ പാര്‍ലമെന്റ് മെമ്പര്‍. 1967 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു ലോകസഭയില്‍ കോയമ്പത്തൂരിനെ പ്രധിനിധീകരിക്കാന്‍ കഴിഞ്ഞത് എന്‍. എം. ലിംഗം, പാര്‍വതി കൃഷ്ണന്‍, കെ. രമണി, കെ. ബാലധന്ധായുധം എന്നിവരായിരുന്നു ഇക്കാലത്ത് ജനപ്രതിനിധികള്‍. ഇടയ്ക്ക് 1962-67 കാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി ആര്‍ രാമകൃഷ്ണന്‍ വിജയിച്ചിരുന്നു. 1980-84 കാലത്ത് ആദ്യമായി ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാനാര്‍ത്തി ലോകസഭയിലെത്തി. ഇറ മോഹന്‍ ആയിരുന്നു ജയിച്ചത്.പിന്നീട് തുടര്‍ച്ചയായി 3 തവണ സി കെ കുപ്പുസാമി കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയായി ജയിച്ചുവന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും, ബി. ജെ. പി ക്കും വേണ്ടി വഴിമാറിക്കൊടുക്കുന്നത് പോലെയായിരുന്നു രംഗങ്ങള്‍. കഴിഞ്ഞ 15 വര്‍ഷത്തില്‍ ഒരു സ്ഥാനാര്‍ഥി പോലും കോണ്‍ഗ്രസില്‍ നിന്ന് ലോകസഭയിലേക്ക് എത്തിയില്ല എന്നത് വസ്തുതയാണ്. 1996-98 കാലഘട്ടത്തില്‍ ഡി. എം. കെ. തിരിച്ച് വന്നെങ്കിലും തുടന്നു വന്ന തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്കത് നിലനിറുത്താനായില്ല. 1998-2004 കാലയളവില്‍ ആദ്യമായി ബി.ജെ.പി ലോകസഭയില്‍ കോയമ്പത്തൂരിനെ പ്രധിനിധീകരിച്ചു സി. പി രാധാകൃഷ്ണനായിരുന്നു അന്ന് ബി. ജെ. പി യില്‍ നിന്നും വിജയിച്ചത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും കോയമ്പത്തൂരില്‍നിന്ന് ജയിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു. 2004-09 ല്‍ കെ സുബ്ബരായനും, ഇപ്പോള്‍ എ. പി. നാഗരാജനുമാണ് ലോകസഭാംഗങ്ങള്‍.

വിവാദങ്ങളുടെ നീര്‍ച്ചുഴിയില്‍ നിന്നാണ ഡി. എം. കെ 2011 തിരഞ്ഞെടുപ്പിനെ എതിരേറ്റത്. പ്രാദേശികതലത്തിലും, ദേശീയതലത്തിലും ആരോപണങ്ങള്‍ കുട്ടുനിന്ന രാഷ്ട്രീയ സാഹചര്യത്തെ അതി ജീവിക്കാന്‍ഡി. എം. കെ ക്കു കഴിഞ്ഞില്ല എന്നു തന്നെ പറയാം. കമ്മൂണിസ്റ്റ് പാര്‍ട്ടിക്കും, ബി. ജെ. പി ക്കും, കോണ്‍ഗ്രസിനും അര്‍ഹമായ പരിഗണന ലഭിക്കാറുള്ള കോയമ്പത്തൂര്‍ ജില്ലയെ പിടിച്ചടക്കുക എന്ന ഡി. എം. കെ യുടെ സ്വപ്നം അതേപടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൊലിഞ്ഞുപോയി എന്നതാണ് സത്യം. 2011 അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ നിന്നായി 8 സീറ്റുകള്‍ ജയലളിത നേതൃത്വം വഹിക്കുന്ന എ. ഐ. എ. ഡി. എം. കെ ക്കു ലഭിച്ചു. ചുരുങ്ങിയ കാലയളവില്‍ വളരെയധിക പുരോഗതി നേടിയ നഗരമെന്ന പ്രശസ്തി എന്നും കോയമ്പത്തൂരിനു കൂട്ടുനിന്നിട്ടുണ്ട്. ഇതില്‍ ജില്ലാ ഭരണകൂടത്തിന്റെ സംഭാവനയും വളരെയേറെയാണ. ജില്ലാ കളക്ടര്‍ എം. കരുണാകരന്‍ ഐ എ എസ്, മേയര്‍ ആര്‍. വെങ്കിടാചലം, ഡെപ്യൂട്ടി മേയര്‍ എന്‍. കാര്‍ത്തിക്, പോലീസ് കമ്മീഷ്ണര്‍ അന്‍സുല്‍ മിശ്ര എന്നിവരാന്‍ ഇപ്പോഴത്തെ കോയമ്പത്തൂരിന്റെ ജില്ലാഭരണകൂട പ്രധിനിധികള്‍.

4850 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോയമ്പത്തൂരിന്റെ ജനസംഖ്യ 2001 ലെ ജനസം്യകണക്കെടുപ്പനുസരിച്ച് 2916620 ആണ്. ആകെ പുരുഷന്മാര്‍ 1,482,226 ഉം, സ്ര്തീകള്‍1,434,392 ഉം ആണ്. നഗരവല്‍ക്കരണം എന്ന ശാപം വരും കാലത്ത് കോയമ്പത്തൂരിനേയും ബാധിക്കുമെന്ന് പറയാം.2,062,131 ആണ് കോയമ്പത്തൂരിന്റെ നഗരജനസം്യ. ഗ്രാമീണ ജനസം്യ ഇതിലും 20,000 ത്തോളം കുറവുവരും. 70 ശതമാനം കോയമ്പത്തൂരിന്റെ സാക്ഷരത. ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത് പുരുഷന്മാരാണ് 75 ശതമാനമാണ പുരുഷന്മാരുടെ സാക്ഷരത. തമിഴ്, മലയാളം, തെലുഗു, കന്നട, ഹിന്ദി, മറാത്തി, ഗുജറാത്തി, രാജസ്ഥാനി, ഉര്‍ദു, ബഡുഗ, ബംഗാളി, ഇംഗ്ലീഷ്, നേപ്പാളി, ചൈനീസ് എന്നീ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അപൂര്‍വ്വം നഗരം കൂടിയാണ കോയമ്പത്തൂര്‍. വളരെ ശക്തമായ കാര്‍ഷികമേലകൂടി അനുഗ്രഹിക്കപ്പെട്ട പ്രദേശമാണ കോയമ്പത്തൂര്‍ നെല്ല്, കരിമ്പ്, നിരവധി ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, കോട്ടണ്‍ എന്നിവ കോയമ്പത്തൂരില്‍ ഉല്‍പാദിപ്പിക്കുന്നു. പാല്‍ ഉല്‍പാദനം, കന്നുകാലി വളര്‍ത്തല്‍ എന്നിവയും ഗ്രാമീണ കോയമ്പത്തൂരിന്റെ മുത്തെ കൂടുതല്‍ ശോഭിപ്പിക്കുന്നു.

വ്യാവസായികതയില്‍ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വളരെ മുന്നോക്കം നില്‍ക്കാന്‍ ശ്രമിക്കുന്ന നഗരമാണ കോയമ്പത്തൂര്‍. ദക്ഷിണേന്ത്യയിലെ ‘മാഞ്ചസ്റ്റര്‍ സിറ്റി’ എന്നാണീനഗരം അറിയപ്പെടുന്നത്. സാമ്പത്തിക വളര്‍ച്ചയിലും കോയമ്പത്തൂര്‍ ഒരുപടി മുന്നിലാണ. ദക്ഷിണേന്ത്യയെ ലോകത്തിനു മുന്നിലെത്തിക്കാന്‍ കരുത്തുകാട്ടിയ ഐ ടി വ്യവസായം വളരെവൈകിയാണ കോയമ്പത്തൂരിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചതെങ്കിലും മറ്റു വ്യവസായ മേലകള്‍ എന്നേ ഈ നഗരത്തില്‍ പടര്‍ന്നിരുന്നു. 11954 വ്യവസായശാലകളും 40 ഓളം തൊഴിലാളിസംഘടനകളും ഇന്ന് കോയമ്പത്തൂരിലുണ്ട്. കൂടാതെ നഗരത്തിന്റെ ആരോഗ്യരംഗവും വളരെ ശകതമാണ്, 115 ആശുപത്രികളും, 123 ഡിസ്‌പെന്‍സറികളും കോയമ്പത്തൂരിലുണ്ട്. വളരെയധികം അന്യസംസ്ഥാന വിദ്യാര്‍ഥികള്‍ ഏറെയും മലയാളികള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി കോയമ്പത്തൂരെത്തുന്നു. ദിനംപ്രതി 100ഓളം കോളേജ് ബസ്സുകള്‍ പാലക്കാട് നിന്നും വിദ്യാര്‍ഥികളെ വഹിച്ചുകൊണ്ട് പല പല കോളേജുകളിലേക്കെത്തുന്നു. ഭാരതിയാര്‍, അണ്ണാ, അമൃതാ, അവിനാശിലിംഗം, കാരുണ്യ, കാര്‍ഷിക സര്‍വകലാശാല എന്നീ 6 യൂണിവേഴ്‌സിറ്റിയും, 52 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളും, വൈദ്യശാസ്ര്തത്ര പഠത്തിനും, എഞ്ചിനീയറിംഗിനുമായി പൊതു മേലയിലും സ്വകാര്യമേലയിലും നിരവധി സ്ഥാപനങ്ങളും, 1365 പ്രൈമറി സ്‌കൂളുകളും, 480 അപ്പര്‍ പ്രൈമറി സ്‌കൂളുകളും, 194 ഹൈസ്‌കൂളുകളും, 179 ഹയര്‍ സെക്കന്ററി സ്‌കൂളുകളും കോയമ്പത്തൂരിലുണ്ട്. കേരളത്തിലേക്കും മറ്റന്യസംസ്ഥാനങ്ങളിലേക്കും ഓരോ ദിവസവും നൂറുകണക്കിന് ബസ്സുകള്‍ സര്‍വീസ് നടത്തുന്നു. എല്ലാവിധ സൗകര്യങ്ങളും ഉള്ള റയില്‍വേ സ്‌റ്റേഷ്‌നാണ കോയമ്പത്തൂര്‍ ജംഗ്ഷന്‍. മലബാറില്‍ നിന്നും നിരവധി ആളുകള്‍ വന്നെത്തുന്ന പ്രദേശമാണ കോയമ്പത്തൂര്‍, ആയതുകൊണ്ട് കോയമ്പത്തൂര്‍ നിന്നും റയില്‍വേ വടക്കന്‍ കേരളത്തിലേക്ക് പാസഞ്ചറുകള്‍ അനുവദിച്ചിട്ടുണ്ട്. ദിവസവും ജോലിക്കായി വന്നു പോകുന്ന ആള്‍ക്കാരുടെ സൗകര്യാര്‍ഥം പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ മെമു ട്രെയിനും ലഭ്യമാണ്. ഒരു കോര്‍പ്പറേഷന്‍, 4 മുനിസിപ്പാലിറ്റികള്‍, 7 മുന്നാം ഗ്രേഡ് മുനിസിപ്പാലിറ്റികള്‍, 12 പഞ്ചായത്ത് യൂണിയന്‍, 44 ടൗണ്‍ പഞ്ചായത്ത്, 229 ഗ്രാമപഞ്ചായത്ത്, ശക്തമായ പോലീസ് വിഭാഗം, വനിതാ സഹായ സെല്ലുകള്‍, കുട്ടികള്‍ക്കായി നിരവധി അനാഥാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവ പൊതുജന സൗകര്യത്തിനായി കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്നു.

ആളുകളുടെ ആസ്വാദനത്തിന്റെ ഭാഗമായി 14 പ്രമുഖ തിയേറ്ററുകളും, കോവൈ കുട്രാളം, ബ്ലാക്ക് തണ്ടര്‍, ടോപ് സ്ലിപ്, മങ്കി ഫാള്‍സ്, വാല്‍പ്പാറ, ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളും കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്നു. ഊട്ടി-നീലഗിരി വളരെയേറെ ജനശ്രദ്ധയാകര്‍ഷിച്ച വിനോദസഞ്ചാരമേലയാണ്. കോയമ്പത്തൂരില്‍ നിന്നും വളരെയെളുപ്പം ചെന്നെത്താവുന്ന പ്രദേശവുംകൂടിയാണ് ഊട്ടി. കോയമ്പത്തൂരില്‍ നിന്നും നിറയെ ബസ് സര്‍വീസുകളും മേട്ടുപ്പാളയത്തുനിന്നും മലയോര നീലഗിരി റയില്‍ സര്‍വീസും നീലഗിരിയിലേക്കുണ്ട്.

ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എന്നും ഊന്നല്‍ നല്‍കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. കോയമ്പത്തൂരിലെ പ്രധാന ആരാധനാലയങ്ങള്‍ ഇവയെല്ലാമാണ്. അരുള്‍മിഗു എച്ചനാരി വിനായക ക്ഷേത്രം, പേരൂര്‍ നടരാജ ക്ഷേത്രം, മരുതമലൈ മുരുകന്‍ ക്ഷേത്രം, പുരി ജഗനാഥ ക്ഷേത്രം, മഹാലക്ഷ്മി മന്ദിര്‍, തെന്‍ തുരുപ്പതി ക്ഷേത്രം കാരമട, ജൈന ക്ഷേത്രം, അദ്-അര്‍ ജമദ് പള്ളി, സായ്ബാബാ ക്ഷേത്രം, ഇമ്മാനുവല്‍ ചര്‍ച്ച്, കാര്‍മേല്‍ പ്രെയര്‍ ടവര്‍, അന്തോണിയാര്‍ ചര്‍ച്ച്.

ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ദിനമലര്‍, ദിനതന്തി, ദിനകരന്‍, എന്നീ പത്രങ്ങളും കൂടാതെ വന്‍ പ്രചാരമുള്ള മലയാള മനോരമ, മാതൃഭൂമി എന്നീ മലയാള ദിനപത്രങ്ങളും, നിരവധി എഫ്, എം സ്‌റ്റേഷനുകളും കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്നു.

ഏകദേശം അഞ്ചുലക്ഷത്തോളം മലയാളികളാണ് കോയമ്പത്തൂരില്‍ ജീവിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മലയാളികളുടെ ഉന്നമനത്തിനായി നിരവധി മലയാളി സംഘടനകളും പ്രവര്‍ത്തിക്കുന്നു. എഫ്. സി. എം. എ എന്ന മലയാളി സംഘടന കോയമ്പത്തുരിലെ പ്രധാന സംഘടനയാണ്. എല്ലാ മലയാളി സംഘടകളേയു ഒരുകുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എഫ്. സി. എം. എ (FCMA) പ്രവര്‍ത്തിക്കുന്നു.

ഗുജറാത്ത് മുതല്‍ ഭാരതത്തിന്റെ തെക്കേയറ്റം വരെ നീണ്ട്, തുടര്‍ന്ന് ഒറീസവരേയും വ്യാപിച്ച് കിടക്കുന്ന പര്‍വ്വതനിരയായ സഹ്യാദ്രി ഒരു ഘട്ടത്തില്‍ മലയാളക്കരയുടേയും, തമിഴകത്തിന്റേയും, കര്‍ണ്ണാടകത്തിന്റേയും സംസ്‌കാരത്തേയും, പ്രകൃതിയേയും ഒരു പോലെ സ്വാധീനിക്കുന്നു. മലമുകളില്‍ നിന്നൂര്‍ന്നിറങ്ങുന്ന ഒരു നീരരുവി മറ്റൊരുഘടത്തില്‍ ഒരു സംസ്‌കാരത്തെ വഹിക്കുന്നു. ചൂളംവിളിച്ച് കരിമ്പന നിറഞ്ഞ ദേശത്തേക്ക് വീശുന്ന കിഴക്കന്‍ കാറ്റ് മറ്റൊരു സംസകാരത്തെ വാരിവിതറുന്നു. മൈസൂരില്‍ നിന്നും ചുരമിറങ്ങി വന്ന കുതിരപ്പട്ടാളം മലബാറില്‍ വേറൊരു സംസ്‌കാരത്തിന്റെ കോട്ടകള്‍ നിര്‍മ്മിച്ചു. പച്ച പുതച്ച താഴ്‌വരകളും, വിളഞ്ഞ് സ്വര്‍ണ്ണം പൂശിനില്‍ക്കുന്ന വയലുകളും, ചിലപ്പതികാരത്തിന്റെ തുടിപ്പുകളും, റാന്തല്‍ വിളക്കിന്റെ വെട്ടത്തില്‍ ഒച്ചയനക്കി പൊള്ളാച്ചിയിലേക്ക് കിഴക്കന്‍ പാലക്കാട് നിന്നും കച്ചവടത്തിനു പോകുന്ന കാളവണ്ടികളും എല്ലാം സംസ്‌കാരത്തിന്റെ ഭാഗങ്ങളായിരുന്നു. പാലക്കാടിനും തമിഴ്‌നാടിനും നടുവില്‍ പശ്ചിമഘട്ടം തുറന്നു തന്ന വാതിലിലൂടെ വാളയാര്‍ കടന്ന് ലക്ഷക്കണക്കിനാളുകള്‍ മലയാളനാട്ടില്‍ നിന്ന് മറുനാട്ടിലേക്ക് ചേക്കേറുന്നു. ഓരോ ഓണത്തിനും, വിഷുവിനും ബാക്കി വെച്ച ഓര്‍മ്മകള്‍ ചികഞ്ഞെടുക്കാന്‍ അവര്‍ തിരിച്ചിതേവഴി നാട്ടിലേക്ക് വരുന്നു. കാലങ്ങളായി മലയാളി നടത്തുന്ന ഈ സഞ്ചാരത്തില്‍ എന്നു കൂടെ നിന്ന ദേശമാണ് ചേരനാട്. നമുക്കിതൊരിക്കലും അന്യദേശമല്ല സ്വന്തംദേശം തന്നെയാണ്.

(ഇത്തരത്തിലൊരു ലേഖനം സൃഷ്ടിക്കനെന്നെ നിരവധി പുസ്തകങ്ങളും, വെബ്‌സൈറ്റുകളും സഹായിച്ചിട്ടുണ്ട്. അതിലൊന്നാണ് ശ്രീധരമേനോന്റെ കേരള ചരിത്രം എന്ന ഗ്രന്ധം, പുസ്തകത്തിലെ ചില വാചകങ്ങള്‍ അതിന്റെ സൗന്ദര്യത്തിന്റെ ആകര്‍ഷണമെന്നോണം ഈ ലേഖനത്തില്‍ ഞാന്‍ ചേര്‍ത്തിരിക്കുന്നു. കോയമ്പത്തുര്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന ഒരു വെബ്സൈറ്റിന് വേണ്ടി ഒരു മലയാളി സംഘടനയുടെ അണിയറ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം 2012 വര്‍ഷത്തില്‍ എഴുതിയ ലേഖനമാണ് – പിന്നീട് ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടതിനാല്‍ എവിടെയും പ്രസിദ്ധീകരിച്ചില്ല.)

– മുരളി മാര്‍ഗശ്ശേരി

[eMail: muralimargassery@hotmail.com]

അനിവാര്യമായ സാമൂഹികവിപ്ലവം അകലെ നില്‍ക്കുന്നു…

ജനാധിപത്യത്തില്‍ ഭൂരിപക്ഷാഭിപ്രായം തെറ്റായിരിക്കാമെന്നോ ന്യൂനപക്ഷാഭിപ്രായം ശരിയായിരിക്കുമെന്നോ വസ്തുതാപരമായി തെളിയിക്കുന്ന മറ്റൊരു സാധ്യതയും നിലവിലില്ല. മുഴുവന്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടം ഭൂരിപക്ഷത്തിന്റെ പിന്തുണയോടുകൂടി എന്തു നടപ്പാക്കിയാലും അത് ന്യായീകരിക്കപ്പെടും, ഒരേസമയം ഭരണകൂട നടപടികള്‍ക്ക് ഭൂരിപക്ഷ പിന്തുണ ഉറപ്പ് വരുത്തിയാലും മതിയെന്ന അവസ്ഥ. ജനാധിപത്യമെന്ന വ്യവസ്ഥിതിയുടെ അസ്ഥിവാരം ഉറപ്പിച്ച മൂലക്കല്ല് ഇവിടെ ഇളകിത്തെറിക്കുകയാണ് എന്ന് നമുക്ക് പറയേണ്ടി വരും.

__________________________________________

– മുരളി മാര്‍ഗശ്ശേരി

വിഷം ശരീരത്തിനുള്ളില്‍ പ്രവേശിച്ച് മിനിറ്റുകള്‍ കഴിഞ്ഞിരുന്നു, കട്ടിലിനരികെ ഉലാത്തിയശേഷം അനുയായികളുടെ സഹായത്തോടെ അയാള്‍ കിടക്കയിലേക്കമര്‍ന്നു, ഗുഹാതടവറയുടെ ഏതോ അരികില്‍നിന്നും ഒലിച്ചിറങ്ങി അവിടമാകെ പരന്ന വെളിച്ചത്തിന്റെ ഉറവിടം വ്യക്തമല്ലാതെ വന്നപ്പോള്‍ സോക്രട്ടീസ് കണ്‍പോളകളമര്‍ത്തിയടച്ചു. അനുയായികള്‍ തടവറയില്‍ കണ്ണീരൊഴുക്കി മൂക്കൂചീറ്റി നിന്നു. മുഖത്ത് മൂടിയിട്ട പുതപ്പ് സ്വയം നീക്കി സോക്രട്ടീസ് വിളിച്ചു പറഞ്ഞു. ‘അസ്‌ക്ലേപ്പിയസിന് ഞാനൊരു കോഴിയെ കൊടുക്കാനുണ്ട്, അത് കൊടുക്കാന്‍ മറക്കരുത്.’ ജീവിതത്തിലുടനീളം തത്ത്വചിന്തകള്‍ പറഞ്ഞ അദ്ദേഹത്തിന്റെ അവസാന വാക്കുകളെ വ്യാഖ്യാനിക്കാന്‍ തത്ത്വചിന്തകര്‍ കാലത്തിനക്കരയിലും ഇക്കരയിലുമായി ഓടിക്കൊണ്ടിരുന്നു.

വൈദ്യനായിരുന്ന അസ്‌ക്ലേപ്പിയസിന് എന്തിനാണ് സോക്രട്ടീസ് കോഴിയെ കൊടുക്കേണ്ടിയിരുന്നത് എന്നതല്ല നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഗ്രീസിലെ ജനാധിപത്യ വ്യവസ്ഥയേയും വിശ്വാസങ്ങളേയും എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത തത്ത്വചികനെ വിചാരണ ചെയ്തത് ജനാധിപത്യ വോട്ടെടുപ്പിലൂന്നിയായിരുന്നു. ശിക്ഷയെ ശരിവെയ്ക്കുന്ന 280 വോട്ടുകള്‍ക്കെതിരെ 220 പ്രതിഷേധവോട്ടുകള്‍ രേഷപ്പെടുത്തപ്പെട്ടു. ഭൂരിപക്ഷാഭിപ്രായത്തിന്റെ സാധ്യത കണക്കുകൂട്ടി ഭരണകൂടം സോക്രട്ടീസിന്റെ ശിക്ഷ നടപ്പാക്കി. ജനാധിപത്യത്തില്‍ ഭൂരിപക്ഷാഭിപ്രായം തെറ്റായിരിക്കാമെന്നോ ന്യൂനപക്ഷാഭിപ്രായം ശരിയായിരിക്കുമെന്നോ വസ്തുതാപരമായി തെളിയിക്കുന്ന മറ്റൊരു സാധ്യതയും നിലവിലില്ല. മുഴുവന്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടം ഭൂരിപക്ഷത്തിന്റെ പിന്തുണയോടുകൂടി എന്തു നടപ്പാക്കിയാലും അത് ന്യായീകരിക്കപ്പെടും, ഒരേസമയം ഭരണകൂട നടപടികള്‍ക്ക് ഭൂരിപക്ഷ പിന്തുണ ഉറപ്പ് വരുത്തിയാലും മതിയെന്ന അവസ്ഥ. ജനാധിപത്യമെന്ന വ്യവസ്ഥിതിയുടെ അസ്ഥിവാരം ഉറപ്പിച്ച മൂലക്കല്ല് ഇവിടെ ഇളകിത്തെറിക്കുകയാണ് എന്ന് നമുക്ക് പറയേണ്ടി വരും.

ഈ രൂപത്തില്‍ കെട്ടിപ്പടുത്ത ജനാധിപത്യത്തില്‍ വ്യക്തികള്‍ അവകാശങ്ങളെക്കുറിച്ചോര്‍ത്ത് വാചാലരാകുന്നു. തെരഞ്ഞെടുക്കപ്പെട്ടവന്‍ അധികാരങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്നു. പതിനാറാം പൊതുതെരഞ്ഞെടുപ്പിനെ മുഖാമുഖം കാണുന്ന ഈ സമയത്തും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന് വാക്കുകളില്‍ പ്രസ്താവിച്ച് പ്രകമ്പനം കൊള്ളുന്ന രാഷ്ട്രീയബോധമുള്ള പൊതുസമൂഹം ജനാധിപത്യത്തിന്റെ അപചയകാരണങ്ങളേയും സാധ്യതകളേയും കൂട്ടിച്ചേര്‍ത്ത് വിശകലനം ചെയ്യാന്‍ ഇനിയും പഠിച്ചുവരുന്നതേയുള്ളു. തങ്ങളും ജനാധിപത്യത്തിന്റേയും ബന്ധപ്പെട്ട പ്രക്രിയകളുടേയും ഭാഗമാണ് അല്ലെങ്കില്‍ താന്‍ വിനിയോഗിക്കുന്ന സമ്മതിദാനാവകാശം അധികാരതലങ്ങളില്‍ ചിലരെ കയറ്റിയിരുത്തും എന്നുപോലും അറിയാത്ത ജനസമൂഹമുള്ള രാജ്യത്ത് സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്ന് 30,000 കോടി രൂപയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടപ്പിലാക്കാനായി ചെലവിടുന്നത് (സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് പുറത്തുവിട്ട ഒദ്യോഗിക കണക്കുകള്‍). ഇനി ഭൂരിപക്ഷം എന്ന മഹാപ്രതിഭാസത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ 50 ശതമാനത്തിന്റെ കേവല പിന്തുണയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളുമാണ് രാജ്യം ഭരിച്ച് പോരുന്നത്, ഭൂരിപക്ഷ ജനപിന്തുണ ഇല്ലാതാകുമ്പോള്‍ പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് അധികാരം കൈക്കലാക്കാന്‍ ദേശീയ പാര്‍ട്ടികള്‍ മുന്നോട്ടു വെയ്ക്കുന്ന തന്ത്രമാണ് മുന്നണി സംവിധാനം. സ്വാതന്ത്ര്യാനന്തരകാല പ്രഥമ കോണ്‍ഗ്രസ് സര്‍ക്കാരിന് ലഭിച്ച വോട്ടുകളെടുത്ത് പരിശോധിച്ചാല്‍ അവര്‍ക്ക് അക്കാലത്തെ പകുതി ജനവിഭാഗത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്ന് വ്യക്തമാണ്, 50 ശതമാനം ജനവിഭാഗത്തിന് കൈകാര്യം ചെയ്യാനറിയാത്ത ഭാഷയാണ് ഇന്ത്യയുടെ രാഷ്ട്രഭാഷയായ ഹിന്ദി. ഭൂരിപക്ഷ ജനവിഭാഗങ്ങളും ശീലിക്കുന്ന ഹിന്ദുമതമാണ് ഭാരതത്തിന്റെ പാരമ്പര്യം എന്ന് അവകാശപ്പെടുമ്പോള്‍ മതങ്ങള്‍ക്കിടയിലുള്ള അകലത്തിലധികം അന്തരം ഹിന്ദുമതത്തിനുള്ളിലെ ജാതിവിഭാഗങ്ങള്‍ക്കിടയിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സാമുദായിക മേധാവിത്വം പരിശോധിച്ചാല്‍ ലഭിക്കുന്ന കണക്കുകള്‍ ഇങ്ങനെയാണ്. ഇന്ത്യയുടെ ആകെ ജനസംഖ്യയില്‍ 4 ശതമാനം ബ്രാഹ്മണരാണ് ഉള്ളതെങ്കില്‍ ഉന്നത ഭരണാധികാര മേഖലയും (ഐ.എ.എസ്) നീതിന്യായ വ്യവസ്ഥയും 40 ശതമാനത്തെ ബ്രാഹ്മണരെ ഉള്‍ക്കൊള്ളുന്നു, ഇന്ത്യന്‍ ക്രിക്കറ്റ് ടീം കഴിഞ്ഞ കുറേ വര്‍ഷമായി പതിനൊന്നില്‍ ഏഴ് എന്ന കണക്കില്‍ ബ്രാഹ്മണ വിഭാത്തില്‍പ്പെടുന്ന കളിക്കാരെ തെരഞ്ഞെടുത്തിരുന്നു, ഇന്ത്യ തെരഞ്ഞെടുത്ത പ്രധാനമന്ത്രിമാരുടെ കാര്യത്തിലും ഈ ആനുപാതം സമാനമാണ്. ഇനി വര്‍ത്തമാനകാല രാഷ്ട്രീയ സ്ഥിതി എടുത്ത് പരിശോധിക്കുമ്പോളും തള്ളിക്കളയാന്‍ കഴിയാത്ത കുറേ കാര്യങ്ങളുണ്ട്. പത്ത് ശതമാനത്തിലേറെ ബ്രാഹ്മണര്‍ വോട്ടു രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളാണ് ഉത്തര്‍പ്രദേശ്, ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, അഞ്ച് മുതല്‍ ഒമ്പത് വരെ ശതമാനം ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ് ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണ്ണാടക, ഒറീസ, പശ്ചിമബംഗാള്‍, ബീഹാര്‍, അരുണാചല്‍ പ്രദേശ് എന്നിവ. ഇതില്‍ തന്നെ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണ്ണാടക, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നിങ്ങനെ ആറോ ഏഴോ സംസ്ഥാനങ്ങളെ തെരഞ്ഞെടുപ്പില്‍ അനുകൂലമാക്കുന്ന ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കും വരുന്ന അഞ്ച് വര്‍ഷം ഇന്ത്യയുടെ ഭരണയന്ത്രം കയ്യാളാം. ബി ജെ പി ക്കോ കോണ്‍ഗ്രസിനോ ഈ ആറ് സംസ്ഥാനങ്ങളില്‍നിന്ന് കൃത്യമായ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ പിന്നീട് മുScreenshot_1ന്നണി സംവിധാനത്തെ ശക്തിപ്പെടുത്തി അധികാരത്തിലേക്ക് പ്രവേശിക്കാം. സവര്‍ണ്ണ വോട്ടുകളെ ക്രോഡീകരിക്കാന്‍ ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി ഉത്തര്‍പ്രദേശിലും ബീഹാറിലും അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ (ബ്രാഹ്മണാനുകൂല) സാമുദായിക വോട്ടുകളെ ലക്ഷ്യം വെച്ചാണെന്നുറപ്പ്. ഇതേ യു. പി. യിലും ബീഹാറിലും ജനാധിപത്യമെന്തെന്നത് അക്ഷരാര്‍ത്ഥത്തില്‍ അറിയാത്ത ജനവിഭാഗങ്ങള്‍ വസിക്കുന്നു. രാജ്യത്ത് വളര്‍ന്നു വരുന്ന ബ്രാഹ്മണവിരുദ്ധ വികാരമൊന്നുമല്ല ഈ വസ്തുതകള്‍ എണ്ണിനിരത്തിയതിനുള്ള നിരത്തുന്നതിനുള്ള കാരണം. ഇത്തരത്തിലുള്ള വിരോധാഭാസങ്ങളില്‍ കെട്ടിപ്പടുത്തതാണ് നമ്മുടെ ജനാധിപത്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ ഒടുവിലായി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ചെലവഴിച്ച 42,000 കോടിയിലേറെ ഇവിടെ ചെലവിടാന്‍ സാധ്യത കുറവല്ല എന്ന് അനൗദ്യോഗികമായി പ്രസ്താവിക്കാം. ഇതില്‍ വലിയൊരളവില്‍ പണം പ്രവഹിക്കുന്നത് കോര്‍പ്പറേറ്റുകളില്‍നിന്നും കോണ്‍ട്രാക്ടടേഴ്‌സില്‍നിന്നും ബിസിനസ്സുകാരില്‍ നിന്നുമാണ്, ഇനി ചോദിക്കാം ആരുടെ ജനാധിപത്യം.?

ബ്രീട്ടീഷ് കൊളോണിയല്‍ ഭരണകൂടം ഈ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരുന്ന ചൂഷണ ഭരണവ്യവസ്ഥയില്‍ നിന്ന് എന്ത് വ്യത്യാസമാണ് ജനാധിപത്യ സര്‍ക്കാരുകള്‍ നടപ്പിലാക്കിയത് എന്ന് വിശകലനം ചെയ്യുന്ന ആര്‍ക്കും പുരോഗതിയും പരിഷ്‌കാരവും ഈ രാജ്യത്തെ പൗരന്മാരില്‍നിന്ന് തീണ്ടാപ്പാടകലെ നില്‍ക്കുന്നുവെന്ന് പറയാനാകും. ഡോ. ബി. ആര്‍. അംബേദ്കര്‍ നിര്‍മ്മിച്ച് നടപ്പാക്കാനാഗ്രഹിച്ച ഭരണഘടന ആദ്യം തന്നെ വെള്ളം ചേര്‍ക്കപ്പെട്ടു. സവര്‍ണ്ണനും ആദിവാസിയും സമത്വത്തിലേക്ക് നീങ്ങുന്നത് തടയുക എന്ന ചിന്താഗതി തന്നെയാണിതിനു പുറകില്‍, ഭരണഘടനാ പ്രസംഗത്തില്‍ അംബേദ്കറിന്റെ വാക്കുകളെ രാമചന്ദ്രഗുഹ ‘ഗാന്ധിക്കുശേഷമുള്ള ഇന്ത്യ’ എന്ന പുസ്തകത്തിലൂടെ ഉദ്ധരിക്കുന്നുണ്ട്. ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ബോംബെ പാര്‍ലമെന്റ് മണ്ഡലത്തില്‍ കജോല്‍ക്കര്‍ എന്ന പാല്‍ക്കാരനെ എതിര്‍ സ്ഥാനാര്‍ത്തിയാക്കി ഡോ. അംബേദ്കറെ കോണ്‍ഗ്രസ് പരാജയപ്പെടുത്തി. ശുഷ്‌കിച്ച വര്‍ഗ വിവേചന ദണ്ഡ് ചുഴറ്റി കോണ്‍ഗ്രസ് ജയിച്ചു വന്നപ്പോള്‍ ഭാരതത്തില്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ദലിത് വിഭാഗക്കാരുടെ പ്രതീക്ഷകളിലേക്ക് ഇരുള്‍ വാരിവിതറപ്പെട്ടു. ഗാന്ധി നേടിക്കൊടുത്ത മതേതര മേല്‍വിലാസത്തെ പില്‍ക്കാലത്ത് കോണ്‍ഗ്രസുകാര്‍ ബലികഴിപ്പിച്ചു, കൊളോണിയല്‍ ഭരണത്തിനും പുറകോട്ട്, വര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ബ്രാഹ്മണനെന്നും, ക്ഷത്രിയനെന്നും, വൈശ്യനെന്നും, ശുദ്രനെന്നും മനുഷ്യര്‍ വിഭാഗിക്കപ്പെട്ട കാലത്തിന്റെ അതേ ദിശയിലേക്ക്  ഭാരതീയ സമൂഹം നീങ്ങുന്ന കാഴ്ചയാണ് ചുറ്റിലും ഇപ്പോള്‍. സ്വതന്ത്ര്യം ലഭിച്ചതിന് ശേഷം ജനാധിപത്യത്തിന്റെ പാവനകേന്ദ്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അധികാരകേന്ദ്രങ്ങളില്‍ കയറിക്കൂടിയത് ജനങ്ങളായിരുന്നില്ല, പരിഷ്‌കരിക്കപ്പെട്ട ചാതുര്‍വര്‍ണ്ണ്യം തന്നെയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അന്നേ ബോധിച്ചിരുന്നില്ല, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല, ബ്രിട്ടന്റെ വെളുത്ത ബൂര്‍ഷ്വാസി ഇന്ത്യയിലെ കറുത്ത ബൂര്‍ഷ്വസികള്‍ക്ക് അധികാരം കൈമാറി എന്നാവര്‍ത്തിച്ച് പറഞ്ഞ് കരിങ്കൊടി ഉയര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം താത്പര്യത്തോടെ ഇറങ്ങിപ്പുറപ്പെട്ടു. റഷ്യന്‍മോഡല്‍ അരാജകത്വം സ്വതന്ത്ര്യ ഇന്ത്യയില്‍ സ്ഥാപിക്കപ്പെടുമെന്ന് കരുതിയതുകൊണ്ടൊന്നുമല്ല അവരങ്ങനെ ചെയ്തത്, കമ്മ്യൂണിസ്റ്റുകാര്‍ തോളിലേറ്റി നടക്കുന്ന വര്‍ഗ്ഗരാഷ്ട്രീയം ചെലവാക്കാനുള്ള മികച്ച സ്‌പോട് ആയി അവരതിനെ കരുതി. രണ്ട് നൂറ്റാണ്ടിലേറെയായി സ്ഥാപിക്കപ്പെട്ട ഫ്യൂഡല്‍ സാമൂഹികാവസ്ഥ അതേ ശക്തിയോടെ സ്വതന്ത്ര്യ ഇന്ത്യയിലും നടമാടുന്നത് കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നുണ്ടായിരുന്നു. അവരത് രാഷ്ട്രീയമായിത്തന്നെ ഉപയോഗിച്ചു. ഇന്ത്യയെ സാമൂഹികമായി ഏകീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ലക്ഷ്യമില്ലായിരുന്നു, അത് കുറച്ചേറെ സാധ്യമാക്കിയത് ഗാന്ധിതന്നെയാണ്. ഗാന്ധിയെ വിമോചകനായി വിശേഷിപ്പിക്കപ്പെടുന്നതിന്റെ പ്രസക്തിയും ഇതാണ്, നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി നിലനിന്ന് പോന്ന വേര്‍തിരിവിന്റെ അവസ്ഥയില്‍ നിന്നും ഭാരതീയന്‍ അഥവാ ഇന്ത്യക്കാരന്‍ എന്ന പൂര്‍ണ്ണാവസ്ഥയിലേക്ക് ഗന്ധി വലിയൊരു ജനസമൂഹത്തെ മോചിപ്പിക്കുകയായിരുന്നു. സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് ഭാരത്തെ നയിച്ച ആരേയും ഇവിടെ വിസ്മരിക്കുന്നില്ല, പക്ഷേ അഹിംസാ സമരസന്ദേശത്തെ കൂടുതല്‍ എടുത്ത് കാട്ടേണ്ടിയിരിക്കുന്നത് ഈ വര്‍ത്തമാനകാലത്തും അനിവാര്യമായതിനാലാണ് ഗാന്ധിയന്‍ സമരപ്രസക്തി ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത്.

അധികാര കസേരകളിലെ മര്‍ദ്ദം സ്വീകരിച്ച കോണ്‍ഗ്രസുകാര്‍ക്ക് പിന്നീടൊരിക്കലും സമത്വമോ മതേതരമോ ആയ കാഴ്ച ഉണ്ടായിട്ടില്ല, ദലിത് പക്ഷത്തേക്ക് ഏറെ നടന്നടുത്തത് അക്കാലത്തെ ഇടതുപക്ഷമായിരന്നു, തീവ്ര ചിന്താഗതി ഇടതുപക്ഷക്കാര്‍ കൂടുതലായി ദലിത് പിന്നോക്ക പ്രശ്‌നങ്ങളില്‍ ഇടപെട്ടു. പക്ഷേ ദലിതരെ വഞ്ചിക്കുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒട്ടും പുറകേട്ട് വന്നില്ലെന്ന് മാത്രമല്ല, അവരുണ്ടാക്കിയെടുത്ത ഉന്മൂലന സിദ്ധാന്തം അഹിംസാ പാരമ്പര്യത്തിനും ജനാധിപത്യത്തിനും മുകളില്‍ അഴുകിപ്പിടിപ്പിച്ച കറയായി നിലകൊള്ളുകയും ചെയ്തു. ഉന്മൂലത്തിലൂടെ ജന്മിയുടെ രാഷ്ട്രീയമോ സാമൂഹികമോ സാമ്പത്തികമോ ആയ മേധാവിത്വത്തെ ഇല്ലാതാക്കാം, കൂടാതെ അതുണ്ടാക്കിയെടുക്കുന്ന ഭയം ദുഷ്പ്രഭുത്വത്തെ തലകീഴായി മറിക്കും, പീഢിതരായ ജനവിഭാഗത്തെ അത് ബോധ്യപ്പെടുത്തിക്കൊടുത്താല്‍ അവരുടെ നിഴലിലൂടെ ഭരണകൂടത്തിന്റെ കണ്ണുകളെ മറികടന്ന് സ്വതന്ത്ര്യരായി വിരാജിക്കാം. പലദലിത് സമൂഹങ്ങളും നക്‌സല്‍ പ്രസ്ഥാനങ്ങളെ ഉള്‍ക്കൊണ്ടു അവര്‍ക്ക് പകരം ലഭിച്ച് ഭരണകൂെടത്തിന്റെ ഭീകര ചെയ്തികളായിരുന്നു. ഇന്നും മാവോയിസ്റ്റ് സ്വാധീനമേഖലകളില്‍ പൊലീസിന്റെ ഇടപെടല്‍ മനുഷ്യത്വ രഹിതമാണ്. ഇതിന്റെയെല്ലാം സാരാംശം ഇങ്ങനെയാകും ‘അന്ന് ജന്മിയാല്‍, ഇന്ന് ഭരണകൂടത്തിനാല്‍.’ ഇതോടെ ജനാധിപത്യം അധികാരി വര്‍ഗത്തിന് വിവരിക്കാന്‍ എളുപ്പമുള്ളതും ചൂഷിതന് മനസ്സിലാക്കാന്‍ കഴിയാത്തതുമായി തീര്‍ന്നു. ഭരണകൂടെ താരതമ്യേന ശക്തിയേറിയതായതിനാല്‍ അവരുടെ തോക്കുകള്‍ തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിന് ധാരാളം രക്തസാക്ഷികളെ നല്‍കി.

മധ്യവര്‍ഗ്ഗം അനുനിമിഷം ശക്തിപ്പെടുന്നതും വികസിക്കുന്നതുമാണ് ഈ രാജ്യത്തെ ജനാധിപത്യത്തിന്റെ പരാജയം, മധ്യ-ഉപരിമധ്യവര്‍ഗത്തിന്റെ ഉപഭോക്തൃ കാഴ്ചപ്പാടുകള്‍ കോര്‍പ്പറേറ്റുകളുടേയും, കാപ്പിറ്റലിസ്റ്റുകളുടേയും ഉല്‍പന്നങ്ങളെ സഹായിക്കുന്നു, ഈ ഉല്‍പ്പന്നങ്ങളും, ഉത്പാദന പ്രേരകമായ സമ്പത്തും നമ്മുടെ രാഷ്ട്രീയത്തേയും, ഭരണകൂടത്തേയും സഹായിക്കുന്നു. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഈ പരസ്പരധാരണയുടെ പുറത്ത് കഴിയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അധികാരകേന്ദ്രങ്ങളില്‍ സ്വാധീനം ലഭിക്കുന്നത് കാപ്പിറ്റലിസ്റ്റുകള്‍ക്കാണ്, അവന്റെ വിയര്‍പ്പും ദുര്‍ഗന്ധവും രുചിക്കുന്ന മധ്യവര്‍ഗത്തിന് മറ്റ് സുഖസാധ്യതകളും ലഭിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഒരു രാജ്യമല്ല, രണ്ടാണ് അഗീകരിക്കപ്പെട്ടവന്റേയും അവഗണിക്കപ്പെട്ടവന്റേയും രാജ്യങ്ങള്‍.

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മധ്യവര്‍ഗ്ഗ വിധേയത്വവും

യഥാര്‍ത്ഥത്തില്‍ നമ്മുടെ പൊതുസമൂഹം ഈ വലിയ ജനാധിപത്യ പ്രക്രിയയായ തെരഞ്ഞെടുപ്പിനെ സ്വീകരിക്കുന്നതെങ്ങനെയെന്നത് വളരെ പ്രസക്തമാണ്. മധ്യവര്‍ഗ ചേരിയിലെ എല്ലാവര്‍ക്കും ബോധിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് കോണ്‍ഗ്രസും ബി ജെ പി യും കോര്‍പ്പറേറ്റ് കമ്മ്യൂണിസ്റ്റുകാരും മധ്യവര്‍ഗത്തിനിടയിലാണ് പ്രവര്‍ത്തിക്കുന്നത്. ആമാശത്തിന്റെ ദാരിദ്രമാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രശ്‌നമിപ്പോള്‍ എന്നൊരാള്‍ പറഞ്ഞതായി ഓര്‍ക്കുന്നു. കെടുകാര്യസ്ഥതയുടെ ഉന്നതിയിലാണ് കോണ്‍ഗ്രസും അവര്‍ നേതൃത്വം കൊടുക്കുന്ന ഐക്യ പുരോഗമന മുന്നണി എന്ന പ്രസ്ഥാനവും. 2ജി, ആദര്‍ശ്, കോമണ്‍വെല്‍ത്ത്, കല്‍ക്കരി കുംഭകോണം, ഡി എല്‍ എഫ് എന്നിങ്ങനെ നിരവധി അഴിമതിക്കേസുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിച്ചു. അസമത്വമാണ് അഴിമതിയുടെ വളം, അത് തുടച്ച് നീക്കുന്നതുവരെ ഇത് പലരൂപത്തില്‍ തുടരും എന്നതാണ് വസ്തുത. അഴിമതിയെക്കുറിച്ചോ, ഭരണപാളിച്ചകളെക്കുറിച്ചോ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ വിവരാവകാശനിയമവും, തൊഴിലുറപ്പ് എന്നിങ്ങനെ പ്രിയപ്പെട്ട പദ്ധതികളെക്കുറിച്ചാണ് കോണ്‍ഗ്രസിന്റെ വിവരണം. ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ബാധ്യസ്ഥരാണ് ഭരണാധികാരികള്‍, അത് ഉത്തരവാദിത്തമാണ്, കെടുകാര്യസ്ഥത എങ്ങനെ ന്യായീകരിക്കും? ഒരു മന്‍മോഹന്‍സിങ്ങോ, ചിദംബരമോ മോഷ്ടിച്ചു എന്ന് പറയുന്നില്ല, പക്ഷേ അവര്‍ക്ക് കീഴില്‍ അത്തരം അഴിമതി നടക്കുമ്പോള്‍ ആ സ്ഥാനങ്ങള്‍ കൈവശം വെയ്്കാന്‍ അവരര്‍ഹരല്ല എന്നതുതന്നെയാണ് സത്യം.

ഹിന്ദു ദ്വൈവാരികയായ ഫ്രണ്ട്‌ലൈന്‍ ഒരിക്കലെഴുതി. 1998ല്‍ ബി ജെ പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിച്ച് അക്കാലത്തെ മതസാമുദായിക ധ്രൂവീകരണമാണ്, എന്നാല്‍ 2004 ല്‍ ഇന്ത്യ തിളങ്ങുന്നു എന്ന വികസന മുദ്രാവാക്യത്തോടെ അവര്‍ ജനങ്ങളെ അഭിമുഖീകരിച്ചു, ജനങ്ങള്‍ കൈയ്യൊഴിഞ്ഞു. 2009 ല്‍ എല്‍ കെ അദ്ധ്വാനിയുടെ നേതൃത്വത്തില്‍ വീണ്ടും മതവും വര്‍ഗീയതയും വിഷയമാക്കിയെടുത്ത് വികസനവാദത്തെ നിഴലായി കൂടെ നിറുത്തി. ബി ജെ പി യെ ജനങ്ങള്‍ക്കപ്പോഴും ബോധിച്ചില്ല. മെച്ചപ്പെട്ട ഭരണത്തോടെ ഒന്നാം യു പി എ വീണ്ടും അധികാരത്തിലെത്തി. 2014 പൊതു തെരഞ്ഞെടുപ്പിനെ ബി ജെ പി വന്‍ മുന്നൊരുക്കത്തോടെയാണ് നേരിടുന്നത്. ഗുജറാത്ത് വികസന നായകനെന്ന് വിശേഷിപ്പിക്കപ്പെട്ട നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി, ഗുജറാത്ത് വംശീയ കലാപം അക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബി ജെ പി യെ സഹായിച്ചു. നാസി ജര്‍മ്മനിയില്‍ സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ നടപ്പാക്കിയ ഉന്മൂലന രാഷ്ട്രീയം ഗുജറാത്തിലും പിഴവില്ലാതെ ആരെല്ലാമോ നടപ്പാക്കി, ഒടുവില്‍ പ്രത്യേക അന്വേഷണസംഘം മോഡിക്ക് ക്ലീന്‍ ചിറ്റ് കൊടുത്തു. ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കൊന്നും ഗുജറാത്തില്‍ നടന്ന മനുഷ്യാവകാശലംഘനത്തിനും ഉന്മൂലനത്തിനും മറപിടിക്കാനാകില്ല. ദേശീയതലത്തിലും ആഗോളതലത്തിലും ഈ കടുത്ത മനുഷ്യാവകാശലംഘനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബി ജെ പി യുടെ രാഷ്ട്രീയധാര്‍മ്മികതയെ വെല്ലുവിളിച്ചു, ഇപ്പോഴും. ഇമേജ് ബില്‍ഡിംഗ് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയായി കണക്കാക്കി രാജ്യം മുഴുവന്‍ ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്ന രാഷ്ട്രീയക്കാരെയാണ് നമുക്ക് പരിചയം പൊതുജന സമ്പര്‍ക്ക പരിപാടികളിലൂടെ മാത്രം ജനങ്ങളെ കൈകാര്യ ചെയ്യുന്ന മോഡിയും രാഹുല്‍ഗാന്ധിയും ദേശീയ മാധ്യമങ്ങളിലെ ജനപക്ഷചോദ്യങ്ങള്‍ക്കുമുന്നില്‍ നിന്ന് വിയര്‍പ്പൊഴുക്കുന്നതും നമുക്ക് കാണേണ്ടിവന്നു. സാമൂദായികമായി ജനങ്ങളെ വേര്‍തിരിക്കുന്നതില്‍ ബി ജെ പി യും സഹായഹസ്തവുമായി നിലകൊള്ളുന്ന സംഘപരിവാര്‍ സംഘടനകളും ഏറെ മുന്നിലാണ് (മുഖ്യമായും ആര്‍ എസ് എസ്). ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബി ജെ പി നടത്തിയ ഇടപെടലുകള്‍ ചില ഉത്തരങ്ങളാണ് പൊതുസമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്. ഹിന്ദുത്വ സംരക്ഷകര്‍ എന്ന വാദത്തിലൂടെ ബ്രാഹ്മണവോട്ടുകളെ കേന്ദ്രീകരിക്കുന്നതിലും, പ്രാദേശിക ജാതി സംഘടനകളേയും വിശ്വാസകേന്ദ്രങ്ങളേയും ബി ജെ പി യും സംഘപരിവാറും ചേര്‍ന്ന് കൈക്കലാക്കിയിരിക്കുകയാണ്. കായല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് വരും ദശകം ദലിതരുടേതെന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പ്രസ്താവിച്ചതിലെ ഉദ്ദ്യേശം ചിലര്‍ ചോദ്യം ചെയ്തിരിന്നു. ദലിതരെ യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ ബ്രാഹ്മണ-ക്ഷത്രിയ മേധാവിത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ രാഷ്ട്രീയ സംഘടന ഉദ്ദേശിക്കുന്നില്ല, പക്ഷേ അവര്‍ക്ക് ഉപയോഗപ്പെടുത്താം, തെഹല്‍ക്കാ റിപ്പോര്‍ട്ടര്‍ ആശിഷ് ഖേദന്‍ ഗുജറാത്തില്‍ നടന്ന വംശീയ കലാപത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തയ്യാറാക്കിയ ലേഖനത്തില്‍ അതിന്റെ ആസൂത്രണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തെഹല്‍ക്കാ മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലും വംശീയ കലാപം നടപ്പാക്കിയതിനെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്, ഗുജറാത്തിലെ ദലിതല്‍ എത്തരത്തില്‍ ഉപയോഗിക്കപ്പെട്ടു എന്ന് തെഹല്‍ക്കയുടെ കണ്ടെത്തലില്‍ വ്യക്തമാണ്.

എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടScreenshot_4റി വെള്ളാപ്പള്ളി നടേശനും, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും മോഡിയുടെ പ്രസംഗം കേട്ട് പുളകം കൊണ്ടിരിന്നു, കേരളത്തിലെ വിശാല ഹിന്ദു ഐക്യത്തിന് വേണ്ടി മുഖ്യമായും പ്രവര്‍ത്തിക്കുന്നവര്‍ അവരാണല്ലോ. രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിലെ ഒരു നായരും ഈഴവനും വെള്ളാപ്പള്ളിയുടേയോ സുകുമാരന്‍ നായരുടേയോ വാക്കുകേട്ട് പോളിങ് ബൂത്തില്‍ പോകില്ലെന്നാണ് യാഥാര്‍ത്ഥ്യം, പക്ഷേ ജാതീയമായി ധ്രുവീകരിക്കലും സെക്കുലര്‍ മാനസികാവസ്ഥയില്‍ നിന്നും അവരെ പുറകോട്ട് നയിക്കലുമാണ് ഇവിടെ നടക്കുന്നത്. കേരളത്തിലെ യുവ എം എല്‍ എ വി. ടി. ബല്‍റാം സാമൂദായിക നേതാക്കളോട് ചോദിച്ച ഒരു ചോദ്യം ഇവിടെ വളരെ പ്രസക്തമാണ് വിശാല ഹിന്ദു ഐക്യത്തില്‍ സവര്‍ണ്ണ ബ്രാഹ്മണന്‍ നായാടി മാരുടെ സംസ്‌കാരത്തെ സ്വീകരിക്കുമോ അതോ നായാടിമാര്‍ ബ്രാഹ്മണ രീതികളെ സ്വീകരിക്കുമോ.? സാംസ്‌കാരികവും ജാതിപരവുമായ ഐക്യത്തിന് നായന്മാരും ഈഴവരും നേതൃത്വം കൊടുക്കുമ്പോള്‍ ആരെല്ലാം എന്തെല്ലാം സ്വീകരിക്കും എന്നത് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അധികാരം ജനങ്ങള്‍ നല്‍പ്പെടുന്നതാണെങ്കിലും ഒരു ഫാഷിസ്റ്റിക് ഭരണകൂടമാണ് ഇന്ത്യയില്‍ ഇനി അധികാരം കൈയ്യാളുന്നതെങ്കില്‍ ഈ വക ജാതിസംഘനകള്‍ക്കെല്ലാം അവരുടെ അനുബന്ധ സംഘടനകളായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും. നിലവിലെ രാഷ്ട്രീയ കാലാവസ്ഥ ചര്‍ച്ച ചെയ്യുമ്പോള്‍ ഈ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഇനിയും വിശ്വാസമര്‍പ്പിക്കുന്നതും അവരെ പരീക്ഷിക്കുന്നതും ജനാധിപത്യത്തിന് ഭൂഷണമല്ല.

ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ വളര്‍ച്ചയും നേട്ടവും ലക്ഷങ്ങളുമാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ആം ആദ്മി എല്ലാറ്റിനുമുള്ള ഉത്തരമാണെന്ന് പറയാന്‍ ഇനിയും സമയമായിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളോട് ജനങ്ങള്‍ക്കുണ്ടായിട്ടുള്ള എതിര്‍പ്പും, ഭരണവിരുദ്ധ വികാരങ്ങളും കേജ്രിവാളിനും കൂട്ടര്‍ക്കും ഗുണം ചെയ്തു. പക്ഷേ ഒരു മധ്യവര്‍ഗ യുവസമൂഹത്തെ സ്വാധീനിക്കാവുന്ന തലത്തിലേക്കേ ആം ആദ്മി വളര്‍ന്നിട്ടുള്ളൂ. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഗ്രാമീണ, അടിസ്ഥാന വര്‍ഗം ജനവിഭാഗളിലേക്ക് സഞ്ചരിക്കാനുള്ള അവരുടെ താത്പര്യത്തെ മാത്രം നോക്കിക്കണ്ട് വിലയിരുതത്താം. ഹസാരെയുടെ നിഴലില്‍ നിന്ന് ഒരു മിശിഹായായി സ്വയം അവരോധിക്കപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള അരവിന്ദ് കേജ്രിവാളിന്റെ രാജിയും ഒരു രാഷ്ട്രീയതന്ത്രമായി മാത്രമേ വിലയിരുത്താവൂ. ആം ആദ്മിക്ക് പ്രത്യയശാസ്ത്ര പിന്‍ബലമില്ല, നേതൃത്വ പാഠവമില്ല എന്നെല്ലാം ആരോപിക്കുന്നത് അവരവരുടെ പരാജയത്തെ ന്യായികരിക്കാനുള്ള കേവലവാദം മാത്രമാണ്. പ്രബല ഇടതുപക്ഷ പ്രസ്ഥാനമായ സി. പി. ഐ. എം. ഉണ്ടായിട്ടും ആം ആദ്മിയില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചത് സാധാരണജനത്തില്‍ നിന്നും സി പി ഐ എം അകന്നുപോയെന്നതിനുള്ള തെളിവാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍ ഓരോന്നിലും ആയിരം വോട്ടില്‍ താഴെമാത്രം നേടിയ സി പി ഐ എമ്മിന്റെ സ്ഥാനം ജനമനസ്സുകളില്‍ എത്രമാത്രമെന്ന് നമുക്ക് മനസ്സിലാക്കാം.

മതങ്ങളുടെ സ്ഥാനം

ഹിന്ദു എന്നത് സംസ്‌കാരമായിരുന്നെന്നും മതമല്ലെന്നുമുള്ള വാദം ഇനി ഇന്ത്യയില്‍ എത്ര സദുദ്ദേശത്തോടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാലും ചെലവാകുമോ? വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രീതി, ശീലം അഥവാ മുഴുവന്‍ ഇന്ത്യക്കാരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ അവസ്ഥയില്‍ നിന്ന് വളരെ ചുരുങ്ങി വികലമാക്കപ്പെട്ട അവസ്ഥയിലേക്ക് ഹിന്ദുമതം പരിണമിച്ചു. ചരിത്രരേഖകളേയും വാദങ്ങളേയും ഉദ്ധരിച്ച് ഊറ്റംകൊള്ളുന്നത് നമുക്ക് അവസാനിപ്പിക്കാം, പകരം ഒരു മതമെന്ന അവസ്ഥയിലേക്ക് ഹിന്ദുത്വം മാറിയതും അതില്‍ കുറച്ച് വിഭാക്കാര്‍ ചൂഷകരായി നിലകൊണ്ടതും അവരുടെ മേധാവിത്വത്തിന്റെ ശക്തി വ്യവസ്ഥയുടെ എല്ലാ കോണുകളിലേക്കും ഒരുപോലെ പ്രവഹിച്ചിരുന്നു എന്നാണ് ശരി. വേദകാലത്ത് അകറ്റി നിറുത്തപ്പെട്ട ദലിത് വിഭാഗക്കാരെ ഉള്‍ക്കൊള്ളാന്‍ ഹിന്ദുമതത്തിന് കഴിയില്ലെന്ന് ഉറപ്പ്. നീചവും നികൃഷ്ടവുമായ അധിനിവേശത്തിലൂടെ ബുദ്ധമതത്തെ ചിന്നഭിന്നമാക്കി അഭയാര്‍ത്ഥികളാക്കി മാറ്റിനിര്‍ത്തിയതില്‍ ഹിന്ദു മതവിഭാഗക്കാരുടെ പങ്ക് ചെറുതല്ല. ആദ്യകാലത്ത് സവര്‍ണ്ണ ബ്രാഹ്മണരും ആത്മീയ നേതാക്കളും ഇതിന് നേതൃത്വം നല്‍കിയതെങ്കില്‍ ഇന്ന് സമാന ചിന്ത വളര്‍ത്തുന്ന രാഷ്ട്രീയ-സാമുദായിക സംഘടനകളാണ്, മാത്രമല്ല മതസ്ഥാപനങ്ങളും ആള്‍ദൈവങ്ങളും ഇതിന് കാരണക്കാരാകുന്നു. ആഗോളതലത്തില്‍ ഇസ്ലാം ഭീഷണി നേരിടുന്നുണ്ട് എന്ന വാസ്തവത്തെ തിരിച്ചറിയാം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ അറബ്-യഹൂദ വൈരാഗ്യവും പില്‍ക്കാലത്തെ യഹൂദ മുന്നേററവും ഇതിനു പുറകിലെ മുഖ്യഘടകങ്ങളായി വര്‍ത്തിക്കുന്നു, ഹിന്ദുത്വ ശക്തികള്‍ ഉണര്‍ത്തുന്ന ഫാസിസ്റ്റ് മുന്നേറ്റം ഇന്ത്യയില്‍ സംജാതമായാല്‍ അത് സാധാരണ മുസ്ലീംങ്ങളെ ബാധിച്ചേക്കാം, തീവ്രവാദപ്രസ്ഥാനങ്ങളുടെ കടന്നുവരവ് മുസ്ലീം സമുദായത്തിനകത്തും ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ് വാദിക്കപ്പെടുന്നത്, വഹാബ് വിഭാഗം ഇതില്‍ വിമര്‍ശിക്കപ്പെടുന്നു. മുസാഫര്‍നഗര്‍ കലാപത്തിന് ശേഷം കേരത്തില്‍ പോലും മത സ്‌ട്രോങ് ഹോള്‍ഡുകള്‍ നിര്‍മ്മിക്കപ്പെടുന്നു എന്ന വിവരം കേരളത്തിന്റെ പ്രബുദ്ധതയെ അട്ടിമറിക്കുന്ന തരത്തിലേക്ക് എത്തുന്നു. ക്രിസ്ത്യന്‍ തീവ്രവാദം നമ്മുടെ സമൂഹത്തില്‍ പ്രകടമല്ലെങ്കിലും മതപരിവര്‍ത്തനത്തിലൂടെ സെക്കുലറിസത്തെ തളര്‍ത്തി മതം നിശബ്ധ വളര്‍ച്ച നേടുന്നു എന്നാണ് വിമര്‍ശനം.

യഥാര്‍ത്ഥത്തില്‍ ഇതിനിടയിലൂടെ നമ്മള്‍ അകന്ന് പോകുന്നത് ഒരു സാമൂഹിക മാറ്റം അഥവാ സാമൂഹിക വിപ്ലവം എന്ന അവസ്ഥയില്‍ നിന്നാണ്. യാഥാസ്ഥിക ചിന്ത വേരൂന്നുമ്പോള്‍ അനിവാര്യമായ മാറ്റത്തെ നാം അവഗണിക്കുന്നു. യൂറോപ്പിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും നൂറ്റാണ്ടുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹിക വിപ്ലവം (Social Revolution) ഈ രാജ്യത്തേക്ക് കുറേ നൂറ്റാണ്ടുകളിലേക്ക് കടന്നുവരില്ലെന്ന് പറയാം. വധശിക്ഷ നിരോധനം, മനുഷ്യാവകാശസംരക്ഷണം, തുല്യത, ലൈംഗിക സ്വാതന്ത്ര്യം, കല-ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിങ്ങനെ മനുഷ്യന്റെ അടിസ്ഥാന അവകാശലക്ഷ്യ പൂര്‍ത്തീകരണത്തിന് വേണ്ടി ലോകം പെരുമ്പറ മുഴക്കുമ്പോള്‍ ഈയൊരു ജനതമാത്രം യാഥാസ്ഥിക ചിന്തകളിലും മതമൗലികവാദത്തിലും വികസന മുരടിപ്പിലും സ്വര്‍ഗം കണ്ടെത്തുന്നു.  ബുദ്ധന്റെ വാചകത്തെ ഉദ്ധരിച്ച് അവസാനിപ്പിക്കാം, ‘ധര്‍മ്മമാണ് രാജ്യം ഭരിക്കുന്നത്, അതിനുമേല്‍ ഒരു രാജാവോ ചക്രവര്‍ത്തിയോ ഇല്ല.’

2014 ഏപ്രില്‍ മാസത്തില്‍ മുബൈയില്‍ നിന്നും പുറത്തിറങ്ങുന്ന പ്രവാസി ശബ്ദം എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം (എഡിറ്റര്‍ എം. ജി. രാധാകൃഷ്ണനും സുഹൃത്ത് സന്ദീപ് മാത്യുവിനും പ്രത്യേകം നന്ദി)

[eMail: muralimargassery@hotmail.com]

ചലച്ചിത്രോത്സവം: ആളെക്കൂട്ടി ജനാധിപത്യം തെളിയിക്കലാണോ വിജയം…?

 

“അടൂരിനേയും ചലച്ചിത്രോത്സവ സംഘാടക സമിതി രൂപകല്‍പ്പനയേയും വിമര്‍ശിച്ചോളൂ, ജനാധിപത്യപരമായി അതെല്ലാം നല്ല മാറ്റങ്ങള്‍ക്ക് വഴിതുറക്കും. അതിനെല്ലാം മുമ്പ് ഒരു സ്വയംവിമര്‍ശനം എന്തുകൊണ്ടും നല്ലതാണ്. അടിസ്ഥാനവുമില്ലാത്ത അവകാശവാദങ്ങളുടെമേല്‍ ഒരു ഹിതപരിശോധനയും.”

– മുരളി മാര്‍ഗശ്ശേരി

കേരളത്തില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ട് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷണ്‍ നടത്തിയ പരാമര്‍ശത്തിലെ ഉള്ളടക്കത്തിലെ കുറച്ച് വാക്കുകളില്‍ തൂങ്ങി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് നാം താഴ്ന്നു പോകരുത്. ഫാസിസം എന്ന് വരെ വിശേഷിപ്പിക്കപ്പിച്ച് കാര്യങ്ങളെ ഗുലുമാലാക്കുന്നത് ചിലരുമുണ്ട്. ഡോ. ബിജു, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായ ആളുകളുടെ പ്രതികരണങ്ങള്‍ മുഖവിലക്കെടുക്കുമ്പോഴും നമ്മള്‍ സ്വയം ചോദിക്കേണ്ട ചോദ്യമുണ്ട് ആളെക്കൂട്ടി ജനാധിപത്യം പ്രസംഗിച്ച് ചലച്ചിത്രമേളകള്‍ സംഘടിപ്പിച്ച് ഇക്കാലം കൊണ്ട് നമ്മളെന്തുനേടി.? അടൂരിന്റെ പ്രസ്താവനയിലെ ഇംഗ്ലീഷ് അറിയാവുന്നവര്‍ വന്നാല്‍ മതി എന്ന ഭാഗത്തെ മാത്രം സ്വീകരിച്ച് വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാ മലയാളിയേയും മാധ്യമപ്രവര്‍ത്തകരാക്കുന്ന സംരംഭങ്ങള്‍ ആരംഭിച്ചത് മുതലാണോ… നമ്മള്‍ മാധ്യമപ്രവര്‍ത്തകരെപ്പോലെ നമുക്കാവശ്യമുള്ള ഭാഗങ്ങള്‍ സ്വീകരിച്ച് അതിനെക്കുറിച്ച് സംസാരിച്ചാല്‍ മതി എന്ന് വെച്ചത്..?

സിനിമ മിക്കപ്പോഴും ദൃശ്യങ്ങള്‍കൊണ്ടും സാങ്കേതികത്വം കൊണ്ടും സംസാരിക്കുന്ന ആധുനിക-ജനപ്രിയ കലയാണ് എന്ന് നമുക്കെല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാകും – സംഭാഷണങ്ങളും പശ്ചാത്തല സംഗീതവും തങ്ങളുടെ സിനിമകളില്‍ ആലങ്കാരികമാണെന്ന് തെളിയിച്ച് സംവിധായകരുണ്ട്. കിംകി ഡൂക്, കപ്പളനോങ്‌ളു, നൂറി ബില്‍ജി സെയ്‌ലാന്‍ തുടങ്ങി ഒട്ടനവധി പേര്‍. സിനിമയെ എല്ലാവരും അതുപോലെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ സാധ്യമല്ലല്ലോ. ബെലാ താര്‍, തര്‍ക്കോവസ്കി, കുറോസോവ, ഹിറ്റച്‌കോക്ക്, ആന്ദ്രേ സ്യാഗ്നിസ്‌റ്റേവ്, ഫാസ്ബിന്ദര്‍, ഹെസ്‌ഹോഗ്, വിറ്റോറിയോ ഡി സിക്ക, ഋതു പര്‍ണഘോഷ്, ഐസന്‍സ്‌റ്റൈന്‍, ചാപ്ലിന്‍ ഇവരെല്ലാം വിവിധ സാധ്യതകളെ മുന്‍നിറുത്തി ആശയം മറ്റുള്ളവരിലേക്കെത്തിക്കാന്‍ എക്കാലത്തും ശ്രമിച്ചവരും വിജയിച്ചവരുമാണ്‌. ഒരു മനുഷ്യജീവിതത്തിന്റെ സാമൂഹിക വൈകാരികാവസ്ഥകള്‍ ചിത്രീകരിക്കാന്‍ ദൃശ്യത്തോടൊപ്പം സംഭാഷണവും സ്വാഭാവിക-കൃത്രിമ ശബ്ദവും ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ സംവിധായകര്‍ അത് സ്വീകരിക്കുക പതിവാണല്ലോ. ഉദാഹരണത്തിന് മികച്ച് നിശബ്ദ സിനിമകളും നിര്‍മ്മിച്ച ചാപ്ലിന്‍ ‘ദ ഗ്രേറ്റ് ഡിക്ടറ്റേറ്റര്‍’  എന്ന സിനിമ സംഭാഷണത്തോടെയല്ലേ നിര്‍മ്മിച്ചത്, ലോകം രാഷ്ട്രീയമായും ആശയപരമായും രണ്ട് ധ്രുവങ്ങളില്‍ നിന്ന് കൊമ്പ്കോര്‍ക്കുന്ന കാലഘട്ടത്തില്‍ ചാപ്ലിന് തന്‍റെ ആശയം മുന്നോട്ട് വെയ്ക്കാന്‍ ശബ്ദം കൂടി ഉപയോഗിക്കാന്‍ തോന്നിയിരിക്കണം – പ്രസ്തുത സിനിമയുടെ അവസാനഘട്ടത്തില്‍ ചാപ്ലിന്റെ കഥാപാത്രം കാണികളോടും ലോകത്തോടും സംസാരിക്കുന്ന വിഷയങ്ങള്‍ ഇംഗ്ലീഷ് ഭാഷ ഒട്ടും മനസ്സിലാകാത്ത ഒരാള്‍ക്കും ദഹിക്കണമെന്നില്ല. ആ  സിനിമയുടെ ആത്മാവും നമ്മളിലേക്കെത്തുമെന്നും പ്രതീക്ഷിക്കാനാകില്ല. ഹിറ്റ്ച്കോക്ക് സിനിമ ഭാഷ മനസിലാക്കാതെ നമ്മള്‍ കണ്ടാല്‍ എങ്ങനെയിരിക്കും. ഒട്ടനവധി സംഭാഷണങ്ങള്‍ സിനിമയില്‍ കൈകാര്യം ചെയ്യുന്ന സംവിധായകരാണ് ഋതു പര്‍ണഘോഷ്, ഗിരീഷ് കസറവള്ളി – അങ്ങനെ നോക്കിയാല്‍ ഈ രാജ്യത്ത് തന്നെ നിര്‍മ്മിക്കുന്ന പല സിനിമകളും സബ്ടൈറ്റില്‍ വായിക്കാതെ മനസ്സിലാക്കാന്‍ നമുക്ക് കഴിയാറില്ല – ശെല്‍വരാഘവന്റെ ‘ആയിരത്തിലൊരുവന്‍’ സംഭാഷണം മനസിലാകാന്‍ ചോളസാമ്രാജ്യ കാലഘട്ടത്തിലെ തമിഴ് പഠിക്കാന്‍ നമ്മളാരും പോകില്ല – ഇവിടെയെല്ലാം യൂണിവേഴ്‌സല്‍ ഭാഷയുടെ പ്രസക്തി ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അടൂര്‍ ലോകസിനിമയെക്കുറിച്ചും സിനിമാ സംസ്‌കാരങ്ങളെക്കുറിച്ചും ആസ്വാദന സംസ്‌കാരങ്ങളെക്കുറിച്ചും മനസിലാക്കാത്ത ആളല്ല എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ലല്ലോ. അപ്പോള്‍ അദ്ദേഹം പറയുന്ന വിഷയത്തേയും ആ വീക്ഷണകോണില്‍ നിന്ന് കാണാന്‍ നാം ശ്രമിക്കണം – അത് കേവലം ഭാഷാ നൈപുണ്യത്തെക്കുറിച്ചല്ല – മാത്രമല്ല അദ്ദേഹത്തിന്‍റെ വാക്കുകളത്രയും വളച്ചൊടിക്കപ്പെട്ടെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇത്രയും കാലംകൊണ്ട്  സാംസ്കാരിക കേരളം നെഞ്ചേറ്റിക്കൊണ്ട് നടന്ന ചലച്ചിത്രോത്സവം നല്ല ആസ്വാദന സംസ്‌കാരം ഉണ്ടാക്കി തന്നിട്ടില്ല എന്നുറപ്പല്ലേ? ഇല്ലെങ്കില്‍ തിയേറ്ററിനകത്ത് സിനിമകാണാന്‍ കയറിയാല്‍ ഒച്ചപ്പാടും കൂവലും കേട്ട് സിനിമകണ്ടിറങ്ങേണ്ട ഗതികേട് മേളയ്ക്ക് വരുന്ന വലിയൊരുവിഭാഗം സിനിമപ്രേമിക്കും അഭിമുഖീകരിക്കേണ്ടി വരില്ലല്ലോ. കഴിഞ്ഞ ഒരു ദശാബ്ദമായി മേളയില്‍ വരുന്ന ഒരു സിനിമാ പ്രേക്ഷകന്‍ വളരെ വിഷമത്തോടെ കഴിഞ്ഞ ചലച്ചിത്രമേളയില്‍ നിന്നും സിനിമകാണാന്‍ കഴിയാതെ ഇറങ്ങിപ്പോന്ന അവസ്ഥ വിവരിക്കുന്നത് കേട്ടിട്ടുണ്ട്. 2010 ല്‍ ശ്യാമപ്രസാദിന്റെ ‘ഇലക്ട്ര’ എന്ന ചിത്രം കാണാനായി തിക്കും തിരക്കും കൂട്ടി, തിയേറ്ററിന്‍റെ വാതിലുകളും ചില്ലുകളും തച്ചുടച്ചപ്പോഴും സിനിമ കാണാന്‍ വഴിയില്‍ കാത്തിരുന്ന മറ്റ് പ്രേക്ഷകരേയോ ജനാധിപത്യമൂല്യങ്ങളെക്കുറിച്ചോ വേവലാതിപ്പെട്ട എത്രപേരുണ്ടായിരുന്നു.?

സിനിമ മനസിലാകാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത പക്ഷം മറ്റുള്ളവരെ ശല്യം ചെയ്യാതെ എഴുന്നേറ്റ് പോകണമെന്ന് മാനസികാവസ്ഥ കാണിക്കാന്‍ തയ്യാറല്ലാത്ത ഒരു ന്യുനപക്ഷം മേളയെ ഭരിക്കുന്നു. കയ്യിലൊരു സ്മാര്‍ട്‌ഫോണും വെച്ച് – സംസാരിച്ചിരിക്കുകയും ബഹളം വെയ്ക്കുകയും ചെയ്യുന്ന ആസ്വാദന സ്വഭാവം ശീലമാക്കിയെടുത്തവരാണിവര്‍. പിന്നെ ഈ പറയുന്ന സിനിമാ പ്രണയമൊന്നും വര്‍ഷത്തിലെ ഏഴു ദിവസത്തിനപ്പുറം കാണാറില്ല – ചലച്ചിത്രോത്സവത്തില്‍ കിംകി ഡുക്, അതു കഴിഞ്ഞാല്‍ ശരാശരി മോഹന്‍ലാല്‍ അഥവാ മമ്മുട്ടി സിനിമകള്‍ ഇത്രയുമായി കാര്യങ്ങള്‍ മാറുകയാണെങ്കില്‍ എന്തിനാണ് ആളെക്കൂട്ടി ചലച്ചിത്രോത്സവം നടത്തുന്നത്. ‘ബാറ്റില്‍ ഷിപ്പ് പൊട്ടെംകിന്‍’ ഒരു മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു – കേരളത്തില്‍ അത്തരത്തില്‍ എത്ര സിനിമകള്‍ സംഭവിക്കുന്നു..? ദളിത് കാഴ്ചപ്പാടില്‍ ചര്‍ച്ചചെയ്ത സിനിമ സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചപ്പോള്‍ അത് കാണണമെന്ന് ആരും വാശിപിടിച്ചില്ല. ‘സ്വപാനം’ എന്ന സിനിമ മൂന്ന് ദിവസം പോലും കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. അതെന്തായാലും സംവിധായകനോ മറ്റണിയറ പ്രവര്‍ത്തകര്‍ക്കോ താത്പര്യമില്ലാത്തത് കൊണ്ടായിരുന്നില്ല. റിലീസിംഗ് ദിവസം സിനിമ കണ്ട ഒരു തിയേറ്ററില്‍ മുപ്പത് പേരുപോലുമുണ്ടായിരുന്നില്ല. അതിലെ പകുതി കാണികള്‍ ഇടവേളയ്ക്ക് ശേഷം അവിടെയിരുന്നില്ല. നമ്മുടെ സിനിമാ ആസ്വാദന സംസ്‌കാരത്തോട് വളരെ ബഹുമാനം തോന്നുന്ന ചില ഉദാഹരണങ്ങളാണിവ. പിന്നെ സിനിമ കാണിക്കാനല്ല ഫിലിംഫെസ്റ്റിവെല്‍ – അങ്ങനെയൊരുദ്ദേശമാണ് വേണ്ടതെങ്കില്‍ ഫെസ്റ്റിവെല്‍ നിര്‍ത്തി യൂടൂബും ടോറന്റും സമഗ്രമാക്കിയാല്‍ മതി. അതിനിടെ കുറച്ച് പേര്‍ കേരളത്തിലെ സിനിമാസ്വാദന മികവിനെ ഉയര്‍ത്തിപ്പിടിച്ച്‌ അവതാര്‍, ടൈറ്റാനിക് സിനിമയുടെ വിജയം ചര്‍ച്ച ചെയ്തു. ‘അവതാര്‍’ മുന്നോട്ട് വെക്കുന്ന ആശയം യഥാര്‍ത്ഥത്തില്‍ നമ്മുടെ പ്രേക്ഷകരില് തന്നെ പലരും സ്വീകരിച്ചിട്ടില്ലെന്നതും ഒരു ആനിമല്‍ പ്ലാനറ്റ് ഇന്‍ഫോടെയിന്മെന്റ്‌പ്രോഗ്രാം പോലെ നമ്മളത് കണ്ട് ഒഴിവാക്കിയെന്നതും തിരിച്ചറിയണം. ‘ടൈറ്റാനികും ജുറാസിക് പാര്‍ക്കും, ടെര്‍മിനേറ്ററും’ വ്യത്യസ്തത പുലര്‍ത്തി – നന്നായി മാര്‍ക്കറ്റ് ചെയ്ത് നമ്മളില്‍ നിന്ന് പണം അപഹരിച്ചു എന്നല്ലാതെ ഒരു ചുക്കും നമുക്ക് തന്നിട്ടില്ല. മാത്രമല്ല ആ സിനിമ പറഞ്ഞുവെയ്ക്കുന്ന രാഷ്ട്രീയത്തിന്റെ അപകട സാധ്യതപോലും നാം മനസ്സിലാക്കിയില്ല. സിനിമയും അത് മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയവും, സാമൂഹികവുമായ വിഷയങ്ങള്‍ പ്രേക്ഷകസമൂഹം ചര്‍ച്ചചെയ്യുമ്പോഴും – ആ സിനിമകളില്‍ ദൃശ്യവത്കരിച്ച സംസ്‌കാരം മനസ്സിലാകുമ്പോഴും – വേറിട്ട സിനിമാ പരിശ്രമങ്ങള്‍ക്ക് നമ്മുടെ സമാന്തര സിനിമാ മേഖലയും സനിമാ-വ്യവസായ മേഖലയും സാക്ഷ്യം വഹിക്കുമ്പോഴും – സ്റ്റാര്‍ പദവികളിലും സ്റ്റാര്‍ അഭാവത്തിലും പെട്ട് നമ്മുടെ നല്ല സിനിമകള്‍ എങ്ങുമെത്താതിരിക്കുന്ന അവസ്ഥ ഇല്ലാതാകുമ്പോഴും ഈ ചലച്ചിത്രോത്സവങ്ങള്‍ എല്ലാം തന്നെ വിജയിക്കുന്നു – അല്ലാത്തപക്ഷം അത് സമ്പൂര്‍ണ്ണ പരാജയം തന്നെയാണ്. അടൂരിനേയും ചലച്ചിത്രോത്സവ സംഘാടക സമിതി രൂപകല്‍പ്പനയേയും വിമര്‍ശിച്ചോളൂ, ജനാധിപത്യപരമായി അതെല്ലാം നല്ല മാറ്റങ്ങള്‍ക്ക് വഴിതുറക്കും. അതിനെല്ലാം മുമ്പ് ഒരു സ്വയംവിമര്‍ശനം എന്തുകൊണ്ടും നല്ലതാണ്. ഒരടിസ്ഥാനവുമില്ലാത്ത അവകാശവാദങ്ങളിലൂടെ ഒരു ഹിതപരിശോധനയും.

[eMailID: muralimargassery@hotmail.com]