ഫെബ്രുവരി 6, ആഫ്രിക്കയുടെ വേദനകളെ പാട്ടുകളാക്കി ലോകത്തിനുമുന്നില്‍ പാടിത്തകര്‍ത്ത ‘ബോബ് മാര്‍ലി’ യുടെ പിറന്നാള്‍ ദിനമായാണ് നമ്മള് അറിയുന്നത്. എന്നാല്‍ ആഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടക്കുന്ന അനാചാരങ്ങള്‍ക്കെതിരെ വെളിച്ചം വീശാന്‍ ‘പെണ്‍ലൈംഗികാവയവഛേദന’ വിരുദ്ധ ദിനമായി കൂടി ഫെബ്രുവരി 6 ആചരിക്കപ്പെടുന്നു എന്ന് എത്ര പേര്‍ക്കറിയാം?
__________________________________________________________________________________
മുരളി മാര്‍ഗശ്ശേരി
ഇംഗ്ലീഷില്‍ ഫീമെയില്‍ ജെനറ്റല്‍ മ്യൂറ്റലേഷന്‍ അഥവാ സര്‍കംസിഷന്‍ (FMG/C) എന്ന് വിളിക്കുന്ന പെണ് ലൈംഗികാവയവഛേദനം ആചാരത്തിന്റെ ഭാഗമാക്കി കെനിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നൂറ്റാണ്ടുകളായി നടത്തി വരുന്നു എന്നത് ഭാരതീയരായ നമുക്ക് ചിലപ്പോള്‍ പുതിയ അറിവായിരിക്കാം .എന്നാല്‍ അതിക്രൂരമായ ഈ ആചാരം ആഫ്രിക്കയുടെ കറുത്ത സംസ്കാരത്തിലെ ഒരു പ്രധാന ഏടായി ഇന്നും കൊണ്ടാടിപ്പോരുന്നു എന്നത് പരമാര്‍ത്ഥമാണ്.
മൂന്നാംലോക രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രശസ്ത ജമൈക്കന്‍ പാട്ടുകാരനും ഉസൈന്‍ ബോള്‍ട്ടിന്റെ രാജ്യക്കാരനുമായ ‘ബോബ് മാര്‍ലി’യുടെ ‘No women,No cry’ എന്ന സംഗീതം വിശ്വപ്രസിദ്ധമാണ്. ഫെബ്രുവരി 6,ആഫ്രിക്കയുടെ വേദനകളെ പാട്ടുകളാക്കി ലോകത്തിനുമുന്നില്‍ പാടിത്തകര്‍ത്ത ‘ബോബ് മാര്‍ലി’ യുടെ പിറന്നാള്‍ ദിനമായാണ് നമ്മള് അറിയുന്നത്. എന്നാല്‍ ആഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടക്കുന്ന അനാചാരങ്ങള്‍ക്കെതിരെ വെളിച്ചം വീശാന്‍ ‘പെണ്‍ലൈംഗികാവയവഛേദന’ വിരുദ്ധ ദിനമായി കൂടി ഫെബ്രുവരി 6 ആചരിക്കപ്പെടുന്നു എന്ന് എത്ര പേര്‍ക്കറിയാം?
ഫിന്‍ലാന്റ് സ്വദേശിനിയും പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റുമായ മീരി കൗടാനിയേമി (Meeri Koutaniem-i) ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കെനിയയിലെ മാസായ് എന്ന ആദിവാസി ഗോത്ര വിഭാഗത്തില്‍ അംഗഛേദനക്ക് വിധേയരാക്കപ്പെട്ട ഇരട്ട സഹോദരിമാരെ സന്ദര്‍ശിച്ച് നടത്തിയ ഒരഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്:
“ആ ദിവസം, ഒരു സ്ത്രീ പെണ്‍കുട്ടിയുടെ കുടിലിലേയ്ക്ക് നടക്കുന്നത് ഞാന്‍ കണ്ടു. കയ്യില്‍ ഒരു റേസര്‍ ബ്ലേഡ് ഉണ്ടായിരുന്നു. ആ പെണ്‍കുട്ടിയുടെ കാലുകള്‍ക്കിടയില്‍ അവര്‍ ബ്ലേഡ് കൊണ്ടുചെന്നു. മുറിയിലെങ്ങും കട്ട പിടിച്ച ഇരുട്ടായിരുന്നു. ഒരു കുഞ്ഞിന്റെ കയ്യില്‍ പിടിച്ച ടോര്ച്ചില് നിന്നും പുറത്തേയ്ക്ക് പ്രകാശിക്കുന്ന ഇത്തിരിവെട്ടം മാത്രം. ആ സ്ത്രീയുടെ കയ്യിലേയ്ക്ക് ചോര ചീറ്റിത്തെറിക്കുന്നത് കണ്ടു.അത് തറയിലാകെ പടര്‍ന്നു.ഒപ്പം ഉയര്‍ന്ന പെണ്‍കുട്ടിയുടെ നിലവിളിയില്‍ ലോകം കിടുങ്ങിപ്പോയതായി തോന്നി. അവളുടെ ജനനേന്ദ്രിയം തിരിച്ചറിയാനാവാത്ത വിധം നശിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു .അവര്‍ ഒന്നും ബാക്കി വച്ചില്ല…”
ഇതിനെതിരെയുള്ള പ്രചാരണവും ഓരോ വര്‍ഷവും ഐക്യരാഷ്ട്ര സമിതിയുടെ വിവിധ വിഭാഗങ്ങളിലൂടെ ശക്തമായി മുന്നേറുന്നുണ്ട്.പെണ്‍കുട്ടികളെ അപകടകരമായി ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമവും നടത്തിവരുന്നു എന്ന് യു. എന്‍ അവകാശപ്പെടുന്നു. ആഫ്രിക്കയിലെ 29 രാജ്യങ്ങളിലായി ഇതിനകം തന്നെ ഏകദേശം 125 ദശലക്ഷം പെണ്‍കുട്ടികളും സ്ത്രീകളും ഈ അനാചാരത്തിന് ഇരയാക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഐക്യരാഷ്ട്ര സംഘടന പുറത്തുവിടുന്ന കണക്കുകള്‍. ഇത്തരത്തിലെ ഓരോ ഇരയാക്കപ്പെടലിനേയും വിവാഹത്തിന് തയ്യാറാക്കുന്നു എന്നു പറഞ്ഞാണ് ഗോത്രവിഭാഗങ്ങള്‍ ന്യായീകരിക്കുന്നത്. പെണ്‍കുട്ടിയുടെ കരച്ചില് ബലഹീനതയും എതിര്‍പ്പ് നിഷേധവുമായി ആദിവാസി വിഭാഗങ്ങള്‍ കരുതിപ്പോരുന്നു എന്നുകൂടി കേട്ടാല്‍ ഗോത്രത്തിലെ മാനുഷികമൂല്യങ്ങളെക്കുറിച്ച് ഒട്ടൊരു ധാരണ ഏവര്‍ക്കും ലഭിക്കും. ”തങ്ങളുടെ ഗോത്രത്തിന്റെ ആചാരങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടി പോരാടും” എന്ന പിതാവിന്റെ വാക്കുകളും നിഷേധിക്കപ്പെട്ട പെണ്‍കുട്ടികളുടെ മാനസികാവസ്ഥയും ഉദ്ധരിച്ചാണ് മീരി കൗടാനിയേമി അഭിമുഖ സംഭാഷണം അവസാനിപ്പിക്കുന്നത്.
ഐക്യരാഷ്ട്ര സമിതി മനുഷ്യാവകാശലംഘനമായി കണക്കാക്കുന്ന സര്ക്കംസിഷന് നിര്‍ബന്ധിതരാകുന്നതിലേറെയും പതിനഞ്ച് വയസ്സില്‍ താഴെയുള്ളവരാണ്. കഠിന രക്തസ്രാവം, ഷോക്ക്, അണുബാധ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും ഈ സര്ക്കംസിഷന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. കൗമാര ലൈംഗികതയുടേയും ഗര്‍ഭധാരണത്തിന്റേയും സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്ന അനാചാരാനുബന്ധ സര്‍കംസിഷന്‍ വന്ധ്യതയ്ക്കും മരണത്തിനും വഴിവെയ്ക്കുന്നു. വിവിധ പ്രദേശങ്ങളിലായി നാല് രീതകളിലായിട്ടാണ് സര്‍കംസിഷന്‍ നടപ്പാക്കുന്നത് എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഇതില്‍ ബാഹ്യയോനീ ചര്‍മം പൂര്‍ണ്ണമായി നീക്കം ചെയ്യുന്ന സര്‍കംസിഷന്‍ ഗുരുതര അപകടമാണെന്നും സാക്ഷ്യപ്പെടുത്തുന്നു. ആഫ്രിക്ക ഉപഭൂഖണ്ഡത്തിലെ വടക്കുകിഴക്കന്‍ രാജ്യങ്ങളിലും സബ് സഹറാന്‍ മേഖകളിലുമാണ് ധാരാളമായി സര്‍കംസിഷന്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത് എന്നാണ് കത്തെല്‍.
വിവിധ ഗോത്രവര്‍ഗ സംസ്കാരങ്ങളുടെ കൂടിച്ചേരലുകള്‍ ഇത്തരത്തിലുള്ള അനാചാരങ്ങള്‍ നിലനിര്‍ത്താന്‍ സാഹായിക്കുന്നു, ഒരു വിഭാഗം യാഥാസ്തികമായി കൈവശം വെയ്ക്കുന്ന ഇത്തരം മനുഷ്യാവകാശലംഘന പ്രവണതകള്‍ മറ്റു വിഭാഗങ്ങളിലേക്കും കടന്നുകൂടുന്നു എന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വിവാഹത്തിനും ഗര്‍ഭധാരണത്തിനും പെണ്‍കുട്ടികളെ തയ്യാറാക്കുന്നതിനൊപ്പം തന്നെ സ്ത്രീകളെ ആസക്തികളില്‍ നിന്നും അവിശുദ്ധ ബന്ധങ്ങളില്‍ നിന്നും മോചിപ്പിക്കാമെന്ന ചില വിഭാഗക്കാരുടെ വിശ്വാസം ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളെ നിലനിര്‍ത്തുന്നതില്‍ സഹായിക്കുന്നു. പ്രസ്തുത മതവിഭാഗത്തിലെ പുരോഹിതന്മാരും, മറ്റ് ഗോത്രനേതാക്കളും, പ്രദേശങ്ങളിലെ ഭരണവിഭാഗമുള്‍പ്പെടെ ഇത്തരം ദുഷ്പ്രവണതകളെ പോത്സാഹിപ്പിക്കുന്നു്. ഒറ്റപ്പെട്ട രീതിയില്‍ പുരോഹിതര്‍ ഇതിനെ എതിര്‍ക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈദ്യശാസ്ത്ര പരിശീലനം ലഭിച്ച് ആളുകള്‍പോലും ഇത്തരം ദുര്‍നടപടികള്‍ക്ക് ഒറ്റപ്പെട്ടരീതിയില്‍ പ്രോത്സാഹനം നല്കുന്നു എന്നതാണ് വേദനാജനകമായ വസ്തുത.
വിദ്യാഭ്യാസനിലവാരത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ആഫ്രിക്കയില്‍ ഇത്തരം അനാചാരങ്ങള്‍ തുടര്‍ന്നുവരുന്നതില്‍ അതിശയോക്തിയില്ല.കഴിഞ്ഞ 40 വര്‍ഷം ലോകത്തിലെ മിക്ക ഭാഗങ്ങളിലും സ്കൂള്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ മുന്നേറിയപ്പോള്‍ ആഫ്രിക്കയില്‍ ഏകദേശം 50% കുട്ടികളേ സ്കൂളില്‍ ചേര്‍ന്നുളളൂ. 60%ല്‍ കൂടുതല്‍ മുതിര്‍ന്നവരും 50% സ്ത്രീകളും നിരക്ഷരരായി തുടര്‍ന്നു എന്ന് കണക്കുകള്‍
അംഗോള, ബുര്‍ക്കിനാ ഫാ സോ, ഷാദ്, ജിബൂട്ടി, എറിത്രിയ, എ ത്തിയോപ്പിയ, ഗിനിയ, ഗിനബിസാ വോ, ലൈബീരിയ, മലാവി, മൊസാം ബിക്, ജൈര്‍, റുവാണ്ട, സെനഗല്‍, സൊമാലിയ എന്നീ 15 രാജ്യങ്ങളില്‍ 50%ല്‍ കുറഞ്ഞ സ്കൂള്‍ പ്രവേശനമേ നടക്കുന്നുളളൂ.ഗ്രാമീണ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവാണ്. ഇതൊന്നും കൂടാതെ പടര്‍ന്നു പിടിക്കുന്ന എച്ച്ഐവി (കുട്ടികള്‍ക്കിടയില്‍ പോലും) ,മറ്റു സാംക്രമിക രോഗങ്ങള്‍,പോഷകക്കുറവു മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ ഗ്രാമീണമേഖലകളില്‍ കൂടിവരുന്നത് വിദ്യാഭ്യാസരംഗത്തെയും കൂടുതല്‍ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്നവരുടെ സംഖ്യ ഉയര്‍ന്നത് അല്പം ആശ്വാസം പകരുന്നുണ്ട് . ഇപ്പോള്‍ ഭൂഖ ണ്ഡത്തിലാകെ 4 ദശലക്ഷം പേര് ഉന്നത വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ വികസ്വര മേഖലകളായ ഏഷ്യ യും ലാറ്റിനമേരിക്കയുമായി താരതമ്യപ്പെടു ത്തുമ്പോള് ഇത് വലിയ സംഖ്യയല്ല. അതേസമയം പൂര്‍ത്തി യാകുന്നവരുടെ എണ്ണം വളരെ കുറവാണ്. സാമ്പത്തിക പ്രശ് നങ്ങള്‍ മൂലം പലരും ഇടയ്ക്കുവെച്ച് കൊഴിഞ്ഞുപോകുന്നുമുണ്ട് ഭൂഖണ്ഡത്തില്‍ ഇപ്പോള്‍ 450ലധികം സ്വകാര്യ കോളേജുക ളും സര്‍വ്വകലാശാലകളും ഉണ്ട്. എന്നാല്‍ കോടിക്കണക്കിന് പേര്‍ക്ക് ഇത് പ്രാപ്യമല്ല. സാമ്പത്തിക പ്രശ്നങ്ങള്‍ തന്നെ കാരണം.
2012 ഡിസംബറിലായിരുന്നു ഐക്യരാഷ്ട്രസഭാ അസംബ്ലി പെണ് സര്‍കംസിഷനെതിരെ പ്രസ്താവനയിറക്കിത്. 1997 ല്‍ യു എന്നിന്റെ നേതൃത്വത്തില്‍ ആഫ്രിക്കിയിലെ ഗോത്രവര്‍ഗവിഭാഗങ്ങള്‍ക്കിടയില്‍ വിഷയവുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടതത്തി, തുടര്‍ന്ന് 2008 ല്‍ പെണ് സര്‍കംസിഷനെതിരെ ലോകാരോഗ്യസംഘടന സ്റ്റേറ്റ്മെന്റ് പുറപ്പെടുവിപ്പിക്കുകയും ചെയ്തു. 2010 ല്‍ ലോകാരോഗ്യ സംഘടനയും യുഎന്‍ അനുബന്ധ സംഘനടകളും മറ്റ് അന്താരാഷ്ട്ര മാനവസേവനാ സംഘനടകളും ചേര്‍ന്ന് ‘ഗ്ലോബല്‍ സ്ട്രാറ്റജി ടു സ്റ്റോപ്പ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് ഫ്രം ഫീമെയില്‍ ജെനറ്റല്‍ മ്യൂറ്റലേഷന്‍’ എന്ന് പുസ്തകം പുറത്തിറക്കി. നിലവില്‍ ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, നിയമം തുടങ്ങി നിരവധി മേഖലകളിലൂടെ ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തില്‍ ഫീമെയില്‍ സര്‍ക്കംസിഷനെ ചെറുക്കുന്ന നടപടികള്‍ നടത്തിവരുന്നുണ്ട്. ലോകാരോഗ്യസംഘടന നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തി നല്കുന്ന വിവരങ്ങള്‍. മതം, വിദ്യാഭ്യാസം, പ്രായം, വിവാഹം എന്നിങ്ങനെ സൂചകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു
സാംസ്കാരികമായി ലോകം പടിഞ്ഞാറിനും കിഴക്കിനുമായി വിഭാഗിക്കപ്പെട്ടപ്പോഴും കണ്ഠത്തിലെ അര്‍ബുധം പോലെ ഗോത്രവര്‍ഗ സംസ്കാരത്തിന്റെ ഇടനാഴികളല്പം പോലും വെളിച്ചത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടേയും ഞെരുക്കത്തില്‍ നിലകൊള്ളുന്നു.
(2014 ല്‍ ഇ-ജാലകം വാര്‍ത്താ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനമാണിത്. പ്രസിദ്ധീകരിക്കാന്‍ സഹായിച്ച ലിഷയ്ക്ക് (Lisha VN) പ്രത്യേകം നന്ദി.)
പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിന്റെ ലിങ്ക്: http://ejalakam.com/%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D-%E0%B4%B2%E0%B5%88%E0%B4%82%E0%B4%97%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B4%AF%E0%B4%B5%E0%B4%9B%E0%B5%87%E0%B4%A6%E0%B4%A8%E0%B4%82-%E0%B4%85%E0%B4%A5/
[eMail: muralimargassery@hotmail.com]
